കോവിഡ്: കേരളത്തിലേക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്നാട്; അടച്ചത് 12 ഓളം റോഡുകള്‍
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ, തിരുവനന്തപുരത്തു നിന്നുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്നാട്. 12 ഓളം ഇടറോഡുകളാണ് ബാരിക്കേഡുകള്‍ വെച്ച് പൊലിസ് അടച്ചത്. തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. കഴിഞ്ഞ കോവിഡ് വ്യാപനകാലത്തും തമിഴ്നാട് തിരുവനന്തപുരത്തേക്കുള്ള റോഡുകള്‍ അടച്ചിരുന്നു.
ഇത്തവണയും അതാവര്‍ത്തിച്ചു. കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള രോഡുകളും അടച്ചവയില്‍ പെടുന്നു.
അതേ സമയം ഇ-പാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്നാണ് പൊലിസ് ഭാഷ്യം. അതേ സമയം സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും തമിഴ് നാടിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കേരള ചീഫ് സെക്രട്ടറി വി.പി ജോയി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."