HOME
DETAILS

ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് ബി.ജെ.പി വഴി കേന്ദ്രപദ്ധതികൾ നടപ്പിലാക്കാൻ നീക്കം

  
backup
April 05 2022 | 05:04 AM

%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b5%bd-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81


വി.എം ഷൺമുഖദാസ്
പാലക്കാട്
ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് കേരളത്തിലെ ആദിവാസി കോളനികളിൽ ക്ഷേമപദ്ധതികൾ നേരിട്ട് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം. ആദിവാസി ദലിത് കോളനികളിൽ വികസനം നടപ്പിലാക്കുന്നതിൽ കേരളസർക്കാർ വൻ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയനീക്കം നടത്തുന്നത്.
സംസ്ഥാനതലത്തിൽ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ബി.ജെ.പി ദേശീയസമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഡോ.കെ.എസ് രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, വക്താവ് കെ.വി.എസ് ഹരിദാസ്, പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് ജില്ലയിലെ അട്ടപ്പാടി, മലമ്പുഴ, നെന്മാറ നിയോജകമണ്ഡലങ്ങളിലെ ഇരുപതോളം ആദിവാസികോളനികൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു.


കോളനികളിലുള്ളവർക്ക് ആവശ്യമായ വികസന പദ്ധതികൾ നടപ്പിലാക്കാമെന്ന് ഉറപ്പ് നൽകിയാണ് സംഘം മടങ്ങിയത്. മിക്ക കോളനികളിലും മണിക്കൂറുകൾ ചെലവഴിച്ച് ആദിവാസി കുടുംബങ്ങളുടെ ആവലാതികൾ കേൾക്കുകയും കോളനികളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദീകരണങ്ങൾക്കും സംഘം തയാറായി.
കൊല്ലങ്കോട് പറത്തോട് പുത്തൻപാടം, ചിങ്ങൻചിറ, മാത്തൂർ, ചാത്തൻപാറ ആദിവാസി കോളനികളിലും മലമ്പുഴയിലെ അടുപ്പ് കോളനി, നാണമ്മ കോളനി, മേട്ടുപാതി, പറച്ചാത്തി, അയ്യപ്പൻപൊറ്റ, പൂക്കുണ്ട്, കൊല്ലംകുന്ന്, ആനക്കൽ കോളനികളിലും രണ്ടാം ദിവസം അട്ടപ്പാടിയിലെ കുളപ്പടി ഊരിലുമാണ് ആദ്യസന്ദർശനം നടത്തിയത്.
തുടർന്ന് മേലേ ഭൂതയാർ, കുറുക്കത്തിക്കല്ല് ഊര്, പുതൂർ എന്നീ ഊരുകളിലുമെത്തി. സംഘം കോളനികളെക്കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ടാക്കി സമർപ്പിക്കുമെന്നാണറിയുന്നത്. പഠിച്ച ശേഷം കേന്ദ്ര പട്ടികവർഗ മന്ത്രി അർജുൻ മുണ്ടയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം അട്ടപ്പാടിയിലെയും മലമ്പുഴയിലെയും ആദിവാസികോളനികൾ സന്ദർശിക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ പറയുന്നത്.
കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതിനു ശേഷം സുരേന്ദ്രന്റെ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രവർത്തന രംഗത്തുനിന്നു വിട്ടു നിൽക്കുന്ന മുൻ ഗവർണറും മുൻ സംസ്ഥാന പ്രസിഡന്റുമായ കുമ്മനത്തെ രംഗത്തിറക്കി പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും കേന്ദ്ര നേതൃത്വം ഇതുവഴി ശ്രമിക്കുന്നുണ്ട്.
ഇതിനായാണ് കുമ്മനത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളതെന്നും അറിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago