വി. മുരളീധരനെതിരേ സി.പി.എം; പദവി അറിയാത്ത മന്ത്രി കേരളീയര്‍ക്ക് അപമാനം
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരേ കടുത്ത വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പദവി അറിയാത്ത മന്ത്രി കേരളീയര്‍ക്ക് അപമാനമാണെന്നും വി. മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പിയും തിരുത്തണമെന്നും സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല. അപഥസഞ്ചാരത്തിനു മന്ത്രിപദവി ഉപയോഗിച്ചതായും എ. വിജയരാഘവന്‍ പറയുന്നു.
നേരത്തെ മുഖ്യമന്ത്രിയെ കൊവീഡിയറ്റ് എന്ന് വി. മുരളീധരന്‍ വിശേഷിപ്പിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു മുരളീധരന്റെ വിശേഷണം.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കോവിഡ് പോസിറ്റീവായതിന്റെ ആറാം നാള്‍ മുഖ്യമന്ത്രി ആശുപത്രി വിട്ടന്നുമായിരുന്നു മുരളീധരന്റെ ആരോപണം.
കേരളത്തിന്റെ കൊവിഡ് വാക്‌സിന്‍ ക്ഷാമം തീര്‍ക്കാന്‍ മന്ത്രി എന്താണ് ചെയ്തതെന്നും എ. വിജയരാഘവന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."