കാസര്‍കോട്ട് കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് നീട്ടി; ഒരാഴ്ചത്തേക്ക്...
കാസര്‍കോട്: കാസര്‍കോട്ട് കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി. പെട്ടെന്നുള്ള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് നീട്ടിയത്. ഏപ്രില്‍ 24 മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ജില്ലയില്‍ രോഗം തീവ്രതയോടെ ബാധിക്കുന്ന ആളുകളുടെ എണ്ണം കൂടിയാല്‍ രോഗികള്‍ ജീവന്മരണ പോരാട്ടം നടത്തേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ തുടക്കത്തില്‍ തന്നെ അതിവ്യാപനം ഉണ്ടായ സമയത്ത് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളൊന്നും ജില്ലയിലെ ആശുപത്രികളില്‍ നടപ്പായിരുന്നില്ല. ടാറ്റ കമ്പനി സൗജന്യമായി പണിതു നല്കിയ കൊവിഡ് ആശുപത്രിയിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
അഞ്ഞൂറിന് മുകളില്‍ ബെഡുള്ള ആശുപത്രിയില്‍ ആകെയുള്ളത് അഞ്ച് വെന്റിലേറ്റര്‍ മാത്രമാണ്. ഒന്‍പത് പേരെ പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള ഐ.സി.യുവിലാണ് അഞ്ചു വെന്റിലേറ്റര്‍.
ജില്ലയില്‍ കൊവിഡിന്റെ തുടക്കം മുതല്‍ നിത്യേനയുള്ള കണക്കുകളുടെ റെക്കോര്‍ഡ് ഭേദിച്ചാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നത്. 634 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."