ബംഗാളില്‍ വികസനത്തിന്റെ പേരില്‍ നടക്കുന്നത് കൊള്ള: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ എതിര്‍ക്കുന്നു, മമതയെ കടന്നാക്രമിച്ച് മോദി
കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനപ്പെട്ട പല വിഷയങ്ങളിലും കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിട്ടില്ല. എല്ലാ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ യോഗത്തില്‍ നിന്ന് മാറിനില്‍ക്കുമെന്നും മോദി കുറ്റപ്പെടുത്തി.
അതേസമയം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ മോദി തന്നെ അപമാനിക്കാറാണെന്നും അത് പതിവാണെന്നും മമത പറഞ്ഞിരുന്നു. മോദി പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം അദ്ദേഹം തന്നെ അധിക്ഷേപിക്കാറുണ്ടെന്നായിരുന്നു മമത പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മോദി രംഗത്തെത്തിയത്.
വികസനത്തിന്റെ പേരില്‍ കൊള്ളയടിക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ മമത എതിര്‍ത്തു. ബംഗാളില്‍ അവര്‍ നിര്‍ത്താലാക്കിയ എല്ലാ പദ്ധതികളും തങ്ങള്‍ ഇവിടെ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂച്ച് ബെഹാര്‍ വെടിവെപ്പിനെ മമത രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. കൂച്ച് ബെഹാറില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി പ്രതിഷേധ റാലി നടത്തണമെന്ന് മമത ആവശ്യപ്പെടുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."