മക്കയിൽ ത്വവാഫ് ചെയ്യാൻ സജ്ജീകരിച്ചത് 18 പാതകള്‍
ജിദ്ദ: മക്കയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് കഅബ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നതിനായി ഹറം അധികൃതര്‍ സജ്ജീകരിച്ചത് 18 പാതകള്‍. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
മസ്ജിദുല്‍ ഹറാമിന്റെ മുറ്റത്ത് കഅബയ്ക്കു ചുറ്റുമായാണ് 14 പാതകള്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ സാമൂഹ്യ അകലം പാലിച്ച് ത്വവാഫ് ചെയ്യുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടെ സ്ഥലം തികയാതെ വരുമ്പോള്‍ ഉപയോഗിക്കുന്നതിനായി പള്ളിയുടെ ഒന്നാം നിലയിലാണ് ബാക്കി നാല് മതാഫുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ പ്രാര്‍ഥനയ്ക്കു മാത്രമായി 2000 പേരെ ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്ഥലവും മാര്‍ക്ക് ചെയ്തിട്ടുണ്ട്.
കഅബ ത്വവാഫ് ചെയ്യുന്നവര്‍ നിര്‍ദ്ദിഷ്ട പാതയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ വഴിയിലൂടെ മാത്രമേ നീങ്ങാവൂ എന്ന് അധികൃതര്‍ അറിയിച്ചു. ട്രാക്കുകള്‍ പരസ്പരം മുറിച്ച് കടന്ന് ത്വവാഫ് ചെയ്യാന്‍ അനുവദിക്കില്ല.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെ ശേഷി അര ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷമാക്കി ഇത്തവണ ഉയര്‍ത്തിയിരുന്നു. നമസ്‌ക്കാരത്തിനെത്തുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കാന്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണിത്. വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് ഇത്തവണ മക്കയിലും മദീനയിലും പ്രാര്‍ഥനയ്ക്കും തീര്‍ഥാടനത്തിനും അനുമതി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."