ദേഹത്ത് ബാധ കയറിയെന്ന് പറഞ്ഞ് കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളിച്ചു; പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ യുവതി
കൊച്ചി: ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ സുഹൃത്ത് പൊള്ളലേല്‍പ്പിച്ചതായി പരാതി. മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഹല്യ കൃഷ്ണയാണ് ഒപ്പം താമസിച്ചിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ അര്‍പ്പിതയ്ക്കെതിരേ പരാതിയുമായി പൊലിസിനെ സമീപിച്ചിരിക്കുന്നത്.
രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞാണ് കയ്യില്‍ കര്‍പ്പൂരം വച്ച് കത്തിച്ചതെന്നാണ് യുവതി പറയുന്നത്. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ പറ്റിയില്ലെന്നും താമസം ഒരുമിച്ചായതിനാല്‍ തന്നെ പ്രതികരിക്കാന്‍ പേടിയായിരുന്നുവെന്നുമാണ് യുവതിയുടെ വിശദീകരണം. അന്ന് തന്നെ ആശുപത്രിയില്‍ പോകാന്‍ നോക്കിയെങ്കിലും കേസാകുമെന്ന് പേടിച്ച് പോവാന്‍ സമ്മതിച്ചില്ലെന്നും യുവതി പറയുന്നു.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൈയ്യിലെ പരുക്ക് ഗുരുതരമായതോടെ കളമശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കേസാകുമെന്നതിനാല്‍ സ്വയം ചെയ്തതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. ഇപ്പോള്‍ താന്‍ വേറെ ഇടത്താണ് താമസിക്കുന്നതെന്നും അതിനാലാണ് പരാതിപ്പെടാന്‍ ധൈര്യം ലഭിച്ചതെന്നും അഹല്യ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."