കൊവിഡ് വ്യാപനം: കുംഭമേള അവസാനിപ്പിച്ചു
ഹരിദ്വാര്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുംഭമേള അവസാനിപ്പിച്ചു. കുംഭമേള അവസാനിപ്പിച്ചതായി ജൂന അഖാഡയെന്ന വിഭാഗം അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിമഞ്ജന ചടങ്ങുകള്‍ നേരത്തെ പൂര്‍ത്തിയാക്കി ജുന അഖാഡ കുംഭമേളയില്‍ നിന്ന് പിന്മാറുകയാണെന്നാണ് സ്വാമി അവ്ദേശാനന്ദ അറിയിച്ചത്.
കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെടുകയുണ്ടായി. സ്വാമി അവ്ദേശാനന്ദഗിരിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സ്നാനത്തിനായി സംഘങ്ങളായി വരരുതെന്നും അവ്ദേശാനന്ദഗിരി കുംഭമേളക്കെത്തിയവര്ക്ക് നിര്‍ദേശം നല്കി. പിന്നാലെയാണ് കുംഭമേള അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചത്.
https://twitter.com/AvdheshanandG/status/1383397955021930502
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."