ബാങ്കിനെ വെല്ലാന്‍ ഹനുമാന് ചാലിസ ചൊല്ലാന്‍ സൗജന്യ ഉച്ചഭാഷിണി; ബി.ജെ.പി നേതാവിന്റെ പരസ്യ വാഗ്ദാനം
മുംബൈ: പൊതുസ്ഥലങ്ങളില്‍ ഹനുമാന് ചാലിസ ചൊല്ലാന്‍ ഉത്തഭാഷിണി വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്. മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നതിന് പകരമായാണ് നേതാവിന്റെ നീക്കം.
പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് തുടര്‍ന്നാല്‍ പകരമായി ഹനുമാന് ചാലിസ ചൊല്ലുന്നതിനായി ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കുമെന്നാണ് കോടീശ്വരനും വ്യാപാരിയുമായ മോഹിത് കംബോജിന്റെ വാഗ്ദാനം.
'ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ ഉച്ചഭാഷിണി ആവശ്യമുള്ള ആര്‍ക്കും ഞങ്ങളോട് സൗജന്യമായി ചോദിക്കാം. എല്ലാ ഹിന്ദുക്കള്‍ക്കും ഒരേ ശബ്ദമായിരിക്കണം. ജയ് ശ്രീറാം! ഹര് ഹര് മഹാദേവ്!' മോഹിത് കംബോജ് ട്വീറ്റ് ചെയ്തു.
ബി.ജെ.പിയും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും (എം.എന്‍.എസ്) പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന ആഹ്വാനം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ ഓഫര്‍.
മറാത്തി പുതുവത്സര ഉത്സവമായ ഗുഡി പദ്വയുടെ ഭാഗമായി വാരാന്ത്യത്തില്‍ മുംബൈയില്‍ നടന്ന റാലിയില്‍ രാജ് താക്കറെയുടെ ആഹ്വാനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും എം.എന്‍.എസ് നേതാക്കള്‍ ഉച്ചഭാഷിണികളില്‍ നിന്ന് ഹനുമാന് ചാലിസ വായിക്കാന്‍ തുടങ്ങി. പുതിയ പ്രകോപനങ്ങളെ വിമര്‍ശിച്ച മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി എന്‍.സി.പിയുടെ ദിലീപ് വാല്‍സ് പാട്ടീല്‍ സമൂഹത്തെ വിഭജിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."