തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, 15 മരണം, കനത്ത നാശനഷ്ടം
ഇസ്തംബൂള്‍: തുര്‍ക്കിയില്‍ കനത്ത ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
15 പേര്‍ മരിച്ചതായാണ് വിവരം. പുറത്തു വന്ന വീഡിയോകളില്‍ കെട്ടിടങ്ങള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി കാണാം.
ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പ മേഖലയാണ് തുര്‍ക്കി. 1999ല്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 17,000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്തംബുളില്‍ മാത്രം അന്ന് ആയിരത്തിലേറെ പേര്‍ മരിച്ചു. ശക്തമായ ഒരു ഭൂമികുലുക്കം വന്നാല്‍ നാമാവശേഷമായി പോകാവുന്ന പ്രദേശമാണ് ഇസ്തംബൂളെന്ന് വിദ്ഗ്ധര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവിടെ പല കെട്ടിടങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് നിര്‍മിച്ചിട്ടുള്ളത്. 2020 ജനുവരിയില്‍ നടന്ന ഭൂചലനത്തില്‍ 40ഉം ഒക്ടോബറില്‍ 114 പേരുംെ കൊല്ലപ്പെട്ടിരുന്നു.
Massive #earthquake registered M7.8 hit the middle of Turkey. pic.twitter.com/mdxt53QlQ0
— Asaad Sam Hanna (@AsaadHannaa) February 6, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."