അതിഭീകരം;തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം, മരണം 1300 കവിഞ്ഞു, ഇന്ത്യ ദുരന്തനിവാരണ സേനയെ അയയ്ക്കും
ഇസ്താംബൂള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയുടെ വടക്കന്‍ ഭാഗത്തുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1300 കവിഞ്ഞു. തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി.ഇരുരാജ്യങ്ങളിലും വലിയ നാശനഷ്ടവും സംഭവിച്ചു. 5,000ത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
https://twitter.com/ANI/status/1622543147996938240?cxt=HHwWgIDQkbCZt4QtAAAA
https://twitter.com/ANI/status/1622549418720526337?cxt=HHwWgoDU1bCGuoQtAAAA
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇനിയും ആളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തിരച്ചിലിനായി ദേശീയ ദുരന്ത നിവാരണ സേനയെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. നൂറു പേരടങ്ങുന്ന രണ്ടു സംഘത്തെയാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയക്കുക.
https://twitter.com/ani_digital/status/1622538983027929089?cxt=HHwWgsDT2fimtYQtAAAA
ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പ മേഖലകളില്‍ ഒന്നാണ് തുര്‍ക്കി. 1999ല്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 17,000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്തംബുളില്‍ മാത്രം അന്ന് ആയിരത്തിലേറെ പേര്‍ മരിച്ചു. ശക്തമായ ഒരു ഭൂമികുലുക്കം വന്നാല്‍ നാമാവശേഷമായി പോകാവുന്ന പ്രദേശമാണ് ഇസ്തംബൂളെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവിടെ പല കെട്ടിടങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് നിര്‍മിച്ചിട്ടുള്ളത്. 2020 ജനുവരിയില്‍ നടന്ന ഭൂചലനത്തില്‍ 40ഉം ഒക്ടോബറില്‍ 114 പേരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."