ഉക്രൈനിലെ സാധാരണക്കാരുടെ മരണം അസ്വസ്ഥതയുളവാക്കുന്നത്; സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ
വാഷിങ്ടണ്‍: റഷ്യന്‍ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിച്ച് ഇന്ത്യ. ഉക്രൈനിലെ സാധാരണ ജനങ്ങളുടെ മരണം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഉക്രൈനിലെ ബുച്ചയിലെ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ പ്രതികരണം.
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.
'ബുച്ചയില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അങ്ങേഅറ്റം അസ്വസ്ഥതയുളവാക്കുന്നതാണ്. ഞങ്ങള്‍ ഈ അക്രമണങ്ങളെ അപലപിക്കുന്നു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണത്തെ പിന്തുണക്കുകയും ചെയ്യുന്നു' യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.എസ് തിരുമൂര്‍ത്തി വ്യക്തമാക്കി.
ബുച്ചയിലെ കൊലപാതകങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നാണ്. ഉപാധികളില്ലാതെ കൊലപാതകങ്ങളെ അപലപിക്കുകയാണ്. ഇക്കാര്യത്തില്‍ നടത്തുന്ന സ്വതന്ത്രാന്വേഷണത്തേയും പിന്തുണക്കുമെന്ന് ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.
ഉക്രൈനിലുണ്ടായ പ്രതിസന്ധി അവിടെ മാത്രം ഒതുങ്ങുന്നതല്ല. ഇതുമൂലം ഭക്ഷ്യ ഊര്‍ജ വിലകള്‍ വര്‍ധിക്കും. വികസ്വര രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരപരാധികളായ മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമാവുന്നത്. പ്രശ്‌നംപരിഹരിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടലുണ്ടാവണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു.
ഉക്രൈനില്‍ റഷ്യയുടെ അധിനിവേശമുണ്ടായതിന് ശേഷം ഏറ്റവും മോശം സാഹചര്യം ഉടലെടുത്ത നഗരങ്ങളിലൊന്നാണ് ബുച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."