HOME
DETAILS

സി.പി.എം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം ; ചർച്ച കോൺഗ്രസ് ബന്ധത്തിൽ കേന്ദ്രീകരിക്കും

  
backup
April 06 2022 | 05:04 AM

895623-545623-21


സിൽവർ ലൈനും ചർച്ചയാകും
വി. അബ്ദുൽ മജീദ്
കണ്ണൂർ
കണ്ണൂരിലെ നായനാർ അക്കാദമിയിൽ സജ്ജീകരിച്ച ഇ.കെ നായനാർ നഗറിൽ ഇന്നാരംഭിക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസിലെ ചർച്ച ദേശീയതലത്തിൽ കോൺഗ്രസിനോടു സ്വീകരിക്കേണ്ട സമീപനത്തിൽ കേന്ദ്രീകരിക്കും. കേരളത്തിൽ ഏറ്റവും വലിയ വിവാദമായി മാറിയ സിൽവർ ലൈനും സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് സൂചന.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതിനു ശേഷം നടക്കുന്ന ആദ്യത്തെ പാർട്ടി കോൺഗ്രസാണിത്. അടുത്ത പാർട്ടി കോൺഗ്രസിനു മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നുമുണ്ട്.
അതിനാൽ ദേശീയതലത്തിലെ പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിനാവശ്യമായ തന്ത്രങ്ങൾ ഈ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ അവ്യക്തതയുണ്ട്. കോൺഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നുമുണ്ട്.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിൽ വ്യത്യസ്ത രാഷ്ട്രീയ വിഷയങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും പ്രമേയത്തിൻമേലുള്ള ചർച്ചയിൽ പ്രധാനമായും ഉയരുന്നത് കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളായിരിക്കും. കോൺഗ്രസിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാത്ത തരത്തിലാണ് കരട് രാഷ്ട്രീയ പ്രമേയം.


കോൺഗ്രസിനെയും ബി.ജെ.പിയെയും തുല്യനിലയിൽ കാണാനാവില്ലെങ്കിലും അധികാരവർഗ താൽപര്യമുളള നവലിബറൽ നയങ്ങളാണ് കോൺഗ്രസിന്റേതെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. ദേശീയതലത്തിൽ ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് പാർട്ടിയുടെ മുഖ്യ രാഷ്ട്രീയകടമയെന്നും പ്രമേയത്തിലുണ്ട്. എന്നാൽ ഈ കടമ നിർവഹിക്കാൻ രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷിയായ കോൺഗ്രസുമായി ഏതുതരം ബന്ധമാണ് വേണ്ടതെന്ന് വ്യക്തമായി പറയുന്നില്ല.
കോൺഗ്രസുമായുള്ള ബന്ധത്തെ ശക്തമായി എതിർക്കുന്നത് കേരള ഘടകമാണ്. എന്നാൽ പശ്ചിമ ബംഗാൾ, ത്രിപുര, തമിഴ്‌നാട്, ബിഹാർ ഘടകങ്ങളും ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാന ഘടകങ്ങളിലെ ഭൂരിപക്ഷം നേതാക്കളും കോൺഗ്രസുമായി പരസ്യ സഖ്യം വേണമെന്ന് വാദിക്കുന്നവരാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ചില ദേശീയ നേതാക്കളും ഇതേ അഭിപ്രായക്കാരാണ്. എന്നാൽ പാർട്ടിക്ക് ഇപ്പോൾ ഏറ്റവുമധികം ശക്തിയുള്ള കേരളത്തിലെ പ്രതിനിധികളുടെ എതിർപ്പിനെ മറികടക്കാൻ ഇവർക്കാവുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.


കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ സിൽവർ ലൈനും ചർച്ചാവിഷയമാകും.
പദ്ധതിക്കെതിരേ ഉയരുന്ന പ്രക്ഷോഭങ്ങളെ അവഗണിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന അഭിപ്രായം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പല പ്രതിനിധികൾക്കുമുണ്ട്. കേരളത്തിലെ യു.എ.പി.എ കേസുകൾ, ഏറ്റുമുട്ടൽ കൊലകൾ എന്നിവയും ചർച്ചയിൽ ഉയർന്നുവരും.
ഇന്ന് രാവിലെ 10 മണിയോടെ മുതിർന്ന ദേശീയനേതാവ് പതാകയുയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.
പ്രതിനിധി സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രവർത്തന റിപ്പോർട്ടും പി.ബി അംഗം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് റിപ്പോർട്ടുകളിൻമേൽ ചർച്ച നടക്കും. 24 സംസ്ഥാനങ്ങളിൽനിന്നായി പ്രതിനിധികളും നിരീക്ഷകരും അടക്കം 905 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago