സോളാർ കേസിൽ ഹൈബി ഈഡനെതിരായ പരാതി എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന നടത്തി
തിരുവനന്തപുരം
സോളാർ കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡനെതിരായ പീഡന പരാതിയിൽ എം.എൽ.എമാരുടെ ഹോസ്റ്റലിൽ സി.ബി.ഐ സംഘം പരിശോധന നടത്തി. 2013ൽ എം.എൽ.എ ആയിരിക്കവേ ഹൈബി ഇഡൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ നിള 33, 34 മുറികളിലാണ് പരിശോധന നടത്തിയത്. എം.എൽ.എ ഹോസ്റ്റലിലെ മുറികളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയുമൊത്ത് സീൻ മഹസർ തയാറാക്കാൻ ആയിരുന്നു പരിശോധന. മൂന്ന് മണിക്കൂറിലധികം പരിശോധന നീണ്ടു.
2021 ജനുവരിയിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷം ഓഗസ്റ്റിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, ഹൈബി ഈഡൻ, ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി എന്നിവർ കേസിൽ പ്രതികളാണ്. നിലവിൽ അഞ്ചംഗ സി.ബി.ഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."