പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മാറ്റങ്ങളുമായി പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിഐപി ക്വാട്ട നിര്‍ത്തലാക്കിയതും ഹജ്ജിന് തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി അപേക്ഷിക്കാമെന്നതുമാണ് പ്രധാന മാറ്റം. നേരത്തെ 300 രൂപയോളമായിരുന്നു ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ ഫീസ്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും വനിതകള്‍ക്കും പുതിയ നയത്തില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. 50000 രൂപയോളം കുറവ് ഓരോ തീര്‍ത്ഥാടകനും പുതിയ ഹജ്ജ് നയത്തിലൂടെ ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നത്. ബാഗ്, സ്യൂട്ട്‌കെയ്‌സ്, കുട തുടങ്ങിയ വസ്തുകള്‍ക്കായി തീര്‍ത്ഥാടകര്‍ പണം നല്‍കേണ്ടതില്ല.
സ്വന്തം നിലക്ക് ഈ വസ്തുക്കള്‍ ഹാജിമാര്‍ക്ക് വാങ്ങാം.ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയില്‍ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്കുമായാണ് വീതിച്ച് നല്‍കിയിട്ടുള്ളത്. നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവര്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വീണ്ടും ഹജ്ജിന് അപേക്ഷ നല്‍കാന്‍ കഴിയില്ല. വിഐപികള്‍ക്കും ഇനി സാധാരണ തീര്‍ത്ഥാടകരായി തന്നെ ഹജ്ജ് നിര്‍വഹിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."