പുതുച്ചേരിയില്‍ നിന്ന് ഗോവ, എറണാകുളം ട്രെയിനുകള്‍ക്ക് പ്രൊപ്പോസലുമായി പോണ്ടിച്ചേരി എ.ഐ.കെ.എം.സി.സി.
പുതുച്ചേരി : പുതുച്ചേരിയില്‍ നിന്ന് ഗോവ, എറണാകുളം ട്രെയിനുകള്‍ക്കായി വിശദമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ച് പോണ്ടിച്ചേരി എ.ഐ.കെ.എം.സി.സി. പുതുച്ചേരിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് പുറപ്പെടുന്ന വണ്ടി മാഹി, മംഗലാപുരം വഴി തിങ്കളാഴ്ച ഉച്ചക്ക് ഗോവയിലെ വാസ്‌കോ ഡ ഗാമയിലെത്തും. ഈ റേക്ക് വൈകിട്ട് വാസ്‌കോഎറണാകുളം എക്‌സ്പ്രസ് ആയി പുറപ്പെട്ട് ചൊവ്വ രാവിലെ എറണാകുളത്തെത്തും. വൈകിട്ട് എറണാകുളത്ത് നിന്ന് ആലപ്പുഴ, കൊല്ലം, ചെങ്കോട്ടൈ, മധുരൈ, തിരുച്ചി വഴി ബുധനാഴ്ച പുതുച്ചേരിയില്‍ എത്തും.
തിരിച്ച് വ്യാഴാഴ്ച എറണാകുളത്തേക്ക് പുറപ്പെട്ട് വെള്ളിയാഴ്ച എറണാകുളത്ത് നിന്ന് ഗോവയിലേക്കും, ശനിയാഴ്ച അവിടന്ന് പുതുച്ചേരിയിലേക്കും പോവുന്ന തരത്തിലാണ് ഷെഡ്യൂളുകള്‍ പ്രൊപ്പോസ് ചെയ്തിട്ടുള്ളത്. അറ്റകുറ്റപ്പണികള്‍ വിഴുപ്പുറത്ത് വെച്ചായിരിക്കും. വിവിധ പ്രായോഗിക, സാങ്കേതിക ഘടകങ്ങള്‍ പരിശോധിച്ച് അതെല്ലാം അടിസ്ഥാനമാക്കിയാണ് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ ഷെഡ്യൂളുകളും പഠനറിപ്പോര്‍ട്ടും സതേണ്‍ റെയില്‍വേ ജെനറല്‍ മാനേജന്‍, തിരുച്ചിറപ്പള്ളി ഡിവിഷണ്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്ക് പുറമേ മധുരൈ, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലേക്കും അയച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ നിന്ന് എറണാകുളം വണ്ടിക്കു വേണ്ടിയുള്ള മുറവിളികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
അതുപോലെ ഇന്ത്യയിലെ പ്രധാന ബീച്ച് ടൂറിസം കേന്ദ്രങ്ങളായ ഗോവക്കും പുതുച്ചേരിക്കുമിടയില്‍ നിലവില്‍ ട്രെയിന്‍ സര്‍വീസ് ഇല്ല. അതുപോലെ മാഹിയില്‍ നിന്നും വടക്കന്‍ കേരളത്തില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള യാത്രാ ക്ലേഷത്തിന് ഒരു പരിഹാരം ആവും. നിലവില്‍ ആഴ്ചയില്‍ രണ്ട് ട്രെയിനുകള്‍ മംഗലാപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കോവിഡ് കാലത്തിന് മുന്നേ പലപ്പോഴും നീണ്ട് വെയിറ്റിങ് ലിസ്റ്റുകള്‍ ആയിരുന്നു ഈ ട്രെയിനുകള്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."