HOME
DETAILS

ഗുണ്ടകളുടെ സ്വന്തം നാട്ടിലേക്കുള്ള ദൂരം അരികെ

  
backup
February 06 2023 | 19:02 PM

896465-2


ദൈവത്തിൻ്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിച്ചത് മുംബൈയിലെ ഒരു ആഡ് ഏജൻസി എക്സിക്യൂട്ടീവായിരുന്ന വാൽട്ടർ മെൻഡിസാണ്. എന്നാൽ സംസ്ഥാനത്തെ ഗുണ്ടകളും ക്രിമിനലുകളായ സർക്കാർ ഉദ്യോഗസ്ഥരും ആ വിശേഷണത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് ഗുണ്ടകളുടെ സ്വന്തം നാട്ടിലേക്കുള്ള ദൂരം അനുദിനം കുറഞ്ഞുവരികയാണ്. അത്തരം പ്രവർത്തനങ്ങളിലേർപ്പെട്ട ക്രിമിനലുകളായ സർക്കാർ ജീവനക്കാരുടെ എണ്ണം നിത്യവുംവർധിച്ചുവരുന്നുമുണ്ട്. ഏറ്റവും കൂടുതൽ ക്രിമിനലുകളുള്ള പൊലിസ് വകുപ്പിൽ നിന്ന് ചരിത്രത്തിൽ ആദ്യമായി പിരിച്ചുവിട്ടത് ബലാത്സംഗമടക്കമുള്ള കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ. സുനുവിനെയാണ്. ഈ അടുത്ത കാലത്താണ് പൊലിസ് ആക്ടിലെ 86 വകുപ്പ് പ്രകാരം ഡി.ജി.പി അദ്ദേഹത്തെ പിരിച്ചുവിട്ടത്. കേരള പൊലിസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ ആക്ട് പൊടിതട്ടിയെടുത്ത് ഉപയോഗിച്ചത്. ബാക്കിയുള്ള മുഴുവൻ ക്രിമിനലുകളും ഉയർന്ന പൊലിസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ വകുപ്പിൽ സസുഖം വാഴുന്നു. ഡിവൈ.എസ്.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം 46 ക്രിമിനലുകൾ പൊലിസ് വകുപ്പിൽ ഇപ്പോഴും വിരാജിക്കുന്നു.


ക്രിമിനൽ വാഴ്ചയിൽ രണ്ടാം സ്ഥാനത്തുള്ളത് വിദ്യാഭ്യാസ വകുപ്പ് ആണ്. കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതോടൊപ്പം നന്മയുടെ പാഠങ്ങളും ചൊല്ലിക്കൊടുക്കേണ്ട അധ്യാപകരിൽ 36 പേർ ക്രിമിനലുകളാണ്. വനംവകുപ്പിൽ ഡി.എഫ്.ഒ മുതൽ താഴേത്തട്ടുവരെ ക്രിമിനലുകളുടെ ചങ്ങല നീളുന്നു. ആരോഗ്യവകുപ്പിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പ്രതികളാണെങ്കിൽ സംസ്ഥാന സർക്കാരിനു കീഴിൽ ഏതെല്ലാം വകുപ്പുകളുണ്ടോ അതിൽ ഭൂരിഭാഗം വകുപ്പുകളിലും ക്രിമിനലുകളായ ഉദ്യോഗസ്ഥരുമുണ്ട്.


ക്രിമിനലുകളുടെയും ഗുണ്ടകളുടെയും കാരുണ്യത്തിൽ കഴിയേണ്ടിവരുന്ന കേരളീയ സമൂഹത്തിന്റെ ഭയാനകമായ ഭാവിജീവിതത്തെ അടയാളപ്പെടുത്തുന്നതാണ് സംസ്ഥാനത്ത് തഴച്ചുവളരുന്ന ഗുണ്ടാസംഘങ്ങളും ക്രിമിനൽ സംഘങ്ങളും. ഗുണ്ടകളെ ഉപയോഗിച്ചാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും വട്ടിപ്പലിശക്കാരും സാധാരണക്കാരിൽനിന്നു പലിശ പിരിച്ചെടുക്കുന്നത്. നാളെ നികുതി കുടിശിക പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ ഗുണ്ടകളെ ഉപയോഗപ്പെടുത്തിയേക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ബജറ്റിൽ ശ്വസിക്കുന്ന വായു ഒഴികെയുള്ള വസ്തുക്കൾക്കെല്ലാം കനത്ത നികുതി ചുമത്തിയിരിക്കുന്നതിനാൽ ഇത്തരം ആശങ്ക അസ്ഥാനത്താവില്ല. പണ്ടുകാലത്ത് നാടുവാഴികൾ നികുതി പിരിച്ചെടുക്കാൻ നാട്ടിലെ കൊള്ളക്കാരെയും കള്ളന്മാരെയും ചുമതലപ്പെടുത്തിയിരുന്നതായി നാടുവാഴിയായിരുന്ന പാറനമ്പിയുടെ ചരിത്രം പറയുന്നുണ്ട്.


ഒറ്റ ദിവസംകൊണ്ട് 2507 ഗുണ്ടകളെ അവരുടെ മാളത്തിൽനിന്ന് പൊലിസിന് പൊക്കാൻ കഴിയണമെങ്കിൽ വളരെ മുമ്പുതന്നെ സ്ഥലത്തെ പ്രധാന ഗുണ്ടകളുടെ ആവാസമേഖലകളെക്കുറിച്ച് ഒരു ധാരണ പൊലിസിന് നല്ലപോലെ ഉണ്ടായിരിക്കണം. "ഓപറേഷൻ ആഗ്"(ആക്സിലേറ്റഡ് ആക്‌ഷൻ എഗെയിൻസ്റ്റ് ഗൂൺസ്) എന്നു പേരിട്ട ഗുണ്ടാവേട്ടയ്ക്ക് ഒറ്റ രാത്രികൊണ്ട് 2507 ഗുണ്ടകളെ പൂട്ടാൻ കഴിയണമെങ്കിൽ ഇനിയും പിടിക്കപ്പെടാതെ മാളത്തിൽ കഴിയുന്ന ഗുണ്ടകളുടെ എണ്ണം എത്രയായിരിക്കും!


ഊഹത്തിനുമപ്പുറമായിരിക്കാം അവരുടെ എണ്ണം. ഭാവിയിൽ കേരളീയർ പലവിധ സർക്കാർ നികുതികൾക്ക് പുറമേ ഗുണ്ടാ കപ്പവും കൊടുക്കേണ്ടിവരുമോ എന്ന് ആശങ്കിക്കുന്നവരെ കുറ്റംപറയാൻ കഴിയില്ല. സ്ഥലത്തെ പ്രധാന ഗുണ്ടകളുടെ ശല്യത്തെക്കുറിച്ച് പണ്ട് പാർട്ടി നേതാക്കളോട് പരാതിപ്പെടാമായിരുന്നു. അവർ പൊലിസുമായി ബന്ധപ്പെട്ട് അത്തരം ഗുണ്ടകളെ അടക്കിനിർത്തുമായിരുന്നു. ഇന്നിപ്പോൾ പാർട്ടി നേതാക്കളും പൊലിസും ഒരേ തൂവൽപക്ഷികളെപ്പോലെ മയക്കുമരുന്നു കേസുകളിലും സ്ത്രീകളെ അപമാനിക്കുന്ന കേസുകളിലും പ്രതികളായി മാറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിൽ ഗുണ്ടകൾക്ക് ചുങ്കം കൊടുത്തു ജീവിക്കേണ്ടി വരുന്ന ഗതികേടിലേക്ക് കേരളീയ പൊതുസമൂഹം എത്തിപ്പെടുകയാണെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടിവരില്ല.


ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ജില്ലയിൽ ക്വട്ടേഷൻ ആക്രമണങ്ങളും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും വർധിച്ചതിനു പിന്നാലെയാണ് ഓപറേഷൻ ആഗ് ആരംഭിച്ചത്. തലസ്ഥാനത്ത് വർധിക്കുന്ന ഗുണ്ടാ ആക്രമണങ്ങളെ അമർച്ച ചെയ്യാൻ കഴിയാത്ത പൊലിസിന് സംസ്ഥാനത്തുടനീളം പകർച്ചവ്യാധിപോലെ പടർന്നുകൊണ്ടിരിക്കുന്ന ക്രിമിനലുകളെയും ഗുണ്ടാസംഘങ്ങളെയും അമർച്ച ചെയ്യാൻ കഴിയുമോ? ഓരോ ജില്ലയ്ക്കും ഓപറേഷൻ ആഗ് പോലെ എന്തെങ്കിലുമൊരു ഓപറേഷൻ പ്രഖ്യാപിച്ച് ഒരു നാൾകൊണ്ട് തീർക്കാവുന്നതല്ല സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളും സർക്കാർ സർവിസിൽ വർധിക്കുന്ന ക്രിമിനലുകളുടെ എണ്ണവും. രണ്ട് കൂട്ടർക്കും പൊലിസിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും സഹായവും സർവിസ് സംഘടനകളുടെ സംരക്ഷണവും നിർലോഭമുണ്ട്. എന്ന് ഇത്തരം സഹായ സഹകരണങ്ങൾ ഭരണകൂടങ്ങൾക്ക് നിർത്തലാക്കാൻ കഴിയുന്നുവോ അന്നുമാത്രമേ സംസ്ഥാനത്ത് സാധാരണ ജീവിതം സാധ്യമാകൂ. അവരെ കൽത്തുറുങ്കുകളിൽ അടയ്ക്കുവാനും ക്രിമിനലുകളായ സർക്കാർ ജീവനക്കാരെ കാലവിളമ്പം കൂടാതെ പിരിച്ചുവിടാനും കഴിയണമെങ്കിൽ ആർജവമുള്ള ഭരണകൂടങ്ങൾ ഉണ്ടാകണം. ഒരു ദിവസത്തെയോ ഒരു മാസത്തേയോ ഓപറേഷൻ കോമഡികൾ കൊണ്ടൊന്നും ഗുണ്ടകളുടെ അടിവേരു പിഴുതുമാറ്റാൻ കഴിയില്ല. പൊലിസ് അവരുടെ എത്ര പ്രൊഫൈലുകൾ തയാറാക്കിയാലും തൊട്ടടുത്ത ദിവസം തന്നെ അവർ ജാമ്യം നേടി പുറത്തിറങ്ങും. സംസ്ഥാനത്ത് ഗുണ്ടകളെ നിഷ്കാസനം ചെയ്യണമെങ്കിൽ പ്രജാതാൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന, നിശ്ചയദാർഢ്യമുള്ള ഭരണകൂടങ്ങൾ ഉണ്ടാകണം. കേരളത്തിൽ അങ്ങനെ ഒന്ന് എന്നെങ്കിലും ഉണ്ടാകുമോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago