കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അവള്‍ കുഞ്ഞിന് ജന്മം നല്‍കി; പിന്നെ മരണത്തിലേക്ക്. തുര്‍ക്കിയില്‍ നിന്ന് കരളലിയിക്കുന്ന ഒരു കാഴ്ച കൂടി
സിറിയ: ഒട്ടു നിനച്ചിരിക്കാതെ തന്റെ വീടുള്‍പെടെ എല്ലാം തകര്‍ന്നു വീണ ആ നിമിഷം അവള്‍ വല്ലാതെ ആശങ്കപ്പെട്ടിട്ടുണ്ടാവണം. ഉള്ളിലുറങ്ങുന്ന ജീവന്റെ തുടിപ്പിനെ ഓര്‍ത്ത്. ആ വേവലാതിയിലായിരിക്കണം അവള്‍ തകര്‍ന്നു കിടക്കുന്ന ആ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന് തന്റെ കുഞ്ഞിന് ജന്മമേകിയത്.
അവനോ അവളോ പിറവിയെടുത്തതിന് പിന്നാലെ അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കുഞ്ഞോമനയെ ഒന്നമര്‍ത്തി ചുംബിക്കാതെ... രക്ഷാപ്രവര്‍ത്തകരാണ് നവജാതശിശുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ആലപ്പൊ നഗരത്തിലാണ് സംഭവം. കുഞ്ഞിനേയും കൊണ്ട് രക്ഷാ പ്രവര്‍ത്തകന്‍ ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
The moment a child was born ? His mother was under the rubble of the earthquake in Aleppo, Syria, and she died after he was born , The earthquake.
— Talha Ch (@Talhaofficial01) February 6, 2023
May God give patience to the people of #Syria and #Turkey and have mercy on the victims of the #earthquake#الهزه_الارضيه #زلزال pic.twitter.com/eBFr6IoWaW
തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ ഇരു രാജ്യങ്ങളിലുമായി 4300 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ്. നിരവധിപേര്‍ക്ക് പരിക്കേറ്റ ഭൂകമ്പത്തില്‍ ഇപ്പോഴും നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം 4.17നാണ് തുര്‍ക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നീട് മൂന്നുതവണ കൂടി തുടര്‍ ചലനങ്ങളുണ്ടായി. അപകടത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തി. തുര്‍ക്കിയില്‍ മാത്രം അയ്യായിരത്തിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. 1999ല്‍ വടക്കു പടിഞ്ഞാറാന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ 17,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1939ല്‍ കിഴക്കന്‍ പ്രവിശ്യയായ എര്‍സിന്‍കാനിലുണ്ടായ ഭൂചലനത്തില്‍ 33,000 പേരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."