HOME
DETAILS
MAL
ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം
backup
April 06 2022 | 09:04 AM
കൊച്ചി: ട്വന്റി-ട്വന്റി പ്രവര്ത്തകന് ദീപു മരണപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഐ എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് അബ്ദുല്‍ റഹ് മാന്‍, പ്രവര്‍ത്തകരായ പറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ വീട്ടീല് ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവര്‍ക്ക് ആണ് ജസ്റ്റിസ് കൗസര്‍ എടഗപ്പത്ത് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 12 നാണ് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്ത്തകന് ദീപുവിന് പരുക്കേറ്റത്.ട്വന്റി-ട്വന്റിയുടെ നേതൃത്വത്തില്‍ നടന്ന വിളക്കണക്കല്‍ സമരത്തിനിടെയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."