വ്യാജ പ്രചാരണങ്ങള്‍ ഒഴിയുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍
പൊന്നാനി: തെരഞ്ഞെടുപ്പിനു ശേഷവും വ്യാജ പ്രചാരണങ്ങള്‍ തന്നെ വിടാതെ പിന്തുടരുകയാണെന്ന് തവനൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് ഗള്‍ഫില്‍ പോയത് ബിസിനസ് ആവശ്യത്തിനാണെന്നും മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ നാട്ടിലെത്തൂ എന്നുമാണ് ഇതിലൊന്ന്.
ഇതെല്ലാം തവനൂരിലെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. ലോകത്തൊരിടത്തും തനിക്ക് ബിസിനസില്ല. സുഹൃത്തുക്കളെ കാണാനും സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉദ്ഘാടച്ചടങ്ങിനുമാണ് ദുബായിലെത്തിയത്. തവനൂരുകാരുടെ സുഖത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകും. മെയ് രണ്ടിനു മുമ്പു തന്നെ തവനൂരിലെത്തും.
തനിക്ക് ആരെയും ഒളിച്ചുനടക്കേണ്ട ഗതികേടുണ്ടായിട്ടില്ല. അങ്ങനെ ഉണ്ടാകുകയുമില്ല. പരാജയം ബോധ്യപ്പെടുമ്പോള്‍ പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി കടന്നുവരും. അതെല്ലാം മനസ്സിലാക്കാന്‍ തവനൂരിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."