HOME
DETAILS
MAL
ഘാന ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കണ്ടെത്തി
backup
February 07 2023 | 09:02 AM
അക്ര (ഘാന): ഘാന ദേശീയ താരവും മുന്‍ ന്യൂകാസില്‍ മിഡ്ഫീല്‍ഡറുമായ ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കണ്ടെത്തിയതായി തുര്‍ക്കിയിലെ ഘാന അംബാസഡര്‍ പറഞ്ഞു. ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ഹതായില്‍ കണ്ടെത്തിയതായി ഘാന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് അറിയിച്ചതായും എന്നാല്‍ ആരോഗ്യ അവസ്ഥയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അംബാസഡര്‍ വെളിപ്പെടുത്തി.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തെക്കന്‍ പ്രവിശ്യയാണ് ഹതായ്. കഴിഞ്ഞ സപ്തംബറിലാണ് 31 കാരനായ ക്രിസ്റ്റ്യന്‍ അറ്റ്സു ടര്‍ക്കിഷ് സൂപ്പര്‍ ലിഗ് ക്ലബ്ബായ ഹതായ്സ്പോറില് ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."