HOME
DETAILS

ഇന്ന് ലോക കരള്‍ ദിനം

  
backup
April 19 2021 | 06:04 AM

4865115351-2dcszd

 


ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരള്‍. എന്നാല്‍ ഇന്ത്യയില്‍ അഞ്ചിലൊരാള്‍ക്ക് കരള്‍ രോഗമുണ്ടെന്നാണ് കണക്കുകള്‍. ലോകാ രോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഒരോ വര്‍ഷവും പത്ത് ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കരള്‍ രോഗം ബാധിക്കുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുന്നത്. വിവിധ തലങ്ങളിലൂടെ കരളിനെ തൊട്ടറിയാന്‍ സഹായിക്കുകയാണ് നെമ്മാറ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോക്ടര്‍ പീതാംബരന്‍.


ഫാറ്റി ലിവര്‍


പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍.
എങ്ങനെയാണ് കരളില്‍ കൊഴുപ്പ് എത്തുന്നത്?


നമ്മള്‍ കഴിക്കുന്ന ഭക്ഷണം കുടലില്‍ നിന്ന് ആഗിരണം ചെയ്ത് രക്തക്കുഴലുകള്‍ വഴിയും ലിംഫാറ്റിക്‌സ് വഴിയും കരളില്‍ എത്തിച്ചേരുന്നു. കരളില്‍ നിന്ന് അത് വിവിധ ഘടകങ്ങള്‍ ആക്കി ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഉള്ള ഘടകങ്ങളെ കൊഴുപ്പ് രൂപത്തില്‍ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശേഖരിച്ചു വയ്ക്കുന്നു. കരളില്‍ ശേഖരിച്ച് വയ്ക്കുന്ന കൊഴുപ്പിന്റെ അളവ് കൂടിയാല്‍ വരുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍.


ഏതൊക്കെ അവസ്ഥയിലാണ് ഫാറ്റി ലിവര്‍ ഉണ്ടാവുന്നത്?


ഫാറ്റി ലിവര്‍ വരുന്നതിന് ഒരു പ്രധാന കാരണം മദ്യപാനമാണ്. മെലിഞ്ഞ ആളുകളില്‍ അടക്കം ഫാറ്റി ലിവറും തുടര്‍ന്ന് സിറോസിസ് എന്ന അവസ്ഥയും വരാന്‍ ഇത് കാരണമാകുന്നു. എന്‍.എ.എഫ്.എല്‍.ഡി - നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് മദ്യപാനം മൂലമല്ലാതെ കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥ ഈ പേരിലാണ് അറിയപ്പെടുന്നത്. ഏകദേശം 25 ശതമാനത്തോളം ജനങ്ങള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടെന്നാണ് കണക്ക്. അമിതവണ്ണം, പ്രമേഹം, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂടുന്ന അവസ്ഥകള്‍ എന്നിവ ഉള്ളവരില്‍ ഇത് കൂടുതലായി കണ്ടു വരുന്നു. ചില മരുന്നുകള്‍, ഹെപ്പറ്റൈറ്റിസ്, എന്നിവയും ഫാറ്റി ലിവറിനു കാരണമാകുന്നു.


ഫാറ്റി ലിവര്‍ ലക്ഷണങ്ങള്‍


ഭൂരിഭാഗം വ്യക്തികളിലും യാതൊരു ലക്ഷണങ്ങളും ഉണ്ടാവാറില്ല. ചിലര്‍ക്ക് ക്ഷീണം, വയറിന്റെ വലതു വശത്ത് മുകളിലായി ഘനം കൂടുന്നത് പോലെയുള്ള തോന്നല്‍എന്നിവ ഉണ്ടാവാറുണ്ട്.
ഫാറ്റി ലിവര്‍ ഭയപ്പെടേണ്ടതുണ്ടോ?


ഭൂരിഭാഗം ജനങ്ങളിലും സാധാരണഗതിയില്‍ പ്രശ്‌നങ്ങള്‍ ഒന്നും കണ്ടുവരാറില്ല. എന്നാല്‍ ചിലരില്‍ ക്രമേണ സ്റ്റീയറ്റോഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥയിലേക്കും തുടര്‍ന്ന് സിറോസിസിലേക്കും രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയുണ്ട്. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എസ്.ജി.ഒ.ടി, എസ്.ജി.പി.ടി എന്നിവ കൂടുതല്‍ ഉണ്ടെങ്കില്‍സ്റ്റീയറ്റോഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്ന് അനുമാനിക്കാം. കൂടാതെ ഇവരില്‍ ഹൃദയധമനികളുടേയും മറ്റു ധമനികളുടേയും അസുഖം കൂടുതലായി കണ്ടുവരുന്നു.
എങ്ങനെ ചികിത്സിക്കാം ?


കരളില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനുള്ള പ്രധാന ഉപാധി ശരീരഭാരം കുറയ്ക്കുക എന്നതാണ്. കൊഴുപ്പിന്റെ സ്രോതസുകളായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുന്നതിനോടൊപ്പം തന്നെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഉപാധികളും സ്വീകരിക്കേണ്ടതാണ്. ഒരു ആഴ്ചയില്‍ അരക്കിലോ മുതല്‍ ഒരു കിലോ വരെ ഭാരം കുറയ്ക്കുവാനാണ് ലക്ഷ്യം വയ്‌ക്കേണ്ടത്.
ഒഴിവാക്കേണ്ട ഭക്ഷണ പദാര്‍ഥങ്ങള്‍: മദ്യം,പഞ്ചസാര,എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍,ഉപ്പ്,മൈദ, തവിട് കളഞ്ഞ അരി എന്നിവ കൊണ്ടുള്ള ഭക്ഷണങ്ങള്‍,റെഡ് മീറ്റ്.
ഗുണകരമായേക്കാവുന്ന ഭക്ഷണങ്ങള്‍: ഇലക്കറികള്‍,മത്സ്യം, തവിട് കളയാത്ത ധാന്യങ്ങള്‍, ഫ്രഷ് ആയ പഴങ്ങള്‍ (ജ്യൂസ് ഒഴിവാക്കുന്നത് നല്ലത് ), നട്ട്‌സ്. ഭക്ഷണരീതിയോടൊപ്പം തന്നെ വ്യായാമവും വളരെയേറെ പ്രധാനമാണ്.


മരുന്നുകള്‍ ആവശ്യമോ?


സ്റ്റീയറ്റോഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥയിലുള്ള രോഗികള്‍ക്ക് ജീവിതശൈലി ക്രമീകരിക്കുന്നതിനോടൊപ്പം തന്നെ മരുന്നുകളും ആവശ്യം വരാറുണ്ട്. എന്നാല്‍ മരുന്നുകള്‍ ഒരിക്കലും വ്യായാമത്തിനോ ഭക്ഷണ ക്രമീകരണത്തിനോ പകരമാവുന്നതല്ല.
ശസ്ത്രക്രിയയുടെ പങ്ക്
അമിതവണ്ണവും കരളിലെ കൊഴുപ്പും നിയന്ത്രണാതീതമാവുന്ന രോഗികളില്‍ ബരിയാട്രിക്ശസ്ത്രക്രിയയിലൂടെ വണ്ണം കുറയ്ക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago