റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയുടെ ചികിത്സയ്ക്കായി, മാസവാടക 20,000 രൂപ ; വിശദീകരണവുമായി ചിന്ത ജെറോം
തിരുവനന്തപുരം: റിസോര്‍ട്ടില്‍ താമസിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്ന് ചിന്ത ജെറോം വ്യകത്മാക്കി. വീടുപണി നടക്കുന്നതിനാല്‍ സൗകര്യാര്‍ഥം താമസിച്ചതാണെന്ന് ചിന്ത പറഞ്ഞു.
20000 രൂപ മാസ വാടകയ്ക്കാണ് താമസിച്ചത്. പലപ്പോഴും വാടക നല്‍കിയത് മാതാവാണ്. തന്റെ കയ്യില്‍ നിന്നും മാതാവിന്റെ പെന്‍ഷനില്‍ നിന്നുമാണ് വാടക തുക നല്‍കിയത്. ദിവസങ്ങളായി തനിക്കെതിരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ചിന്ത ജെറോം വ്യക്തമാക്കി.
'കൊവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് വന്നിരുന്നു. നടക്കാന്‍ ഉള്ള പ്രയാസം ഉണ്ടായിരുന്നു. അറ്റാച്ച്ഡ് ബാത്റൂം വീട്ടില്‍ ഇല്ലായിരുന്നു. അതിനാല്‍ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയ്ക്ക് ആയുര്‍വേദ ചികിത്സ ആവശ്യമായി വന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിക്കുന്നതിന്റെ അപാര്ട്മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാസ വാടക ഇരുപതിനായിരം രൂപയാണ് നല്‍കിയത്. കുറച്ചു മാസം തന്റെ കയ്യില്‍ നിന്നും കുറച്ചു മാസം അമ്മയുടെ പെന്‍ഷനില്‍ നിന്നുമാണ് പണം നല്‍കിയത്. റിസോര്ട്ടുകാര് ഇരുപതിനായിരം രൂപയാണ് പറഞ്ഞത്. ആ തുകയാണ് നല്‍കിയത്. മാതാപിതാക്കളുടെ പെന്ഷന് ഉണ്ട്'. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും തന്റെ സ്വകര്യ വിവരങ്ങള്‍ പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.
കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപാര്ട്മെന്റില് ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്ട്മെന്റിന്റെ വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."