HOME
DETAILS
MAL
നെന്മാറയില്‍ നിന്ന് ബസിന് മുകളില്‍ യാത്ര; ബസ് ജീവനക്കാര്‍ക്കെതിരെ നടപടി
backup
April 06 2022 | 15:04 PM
പാലക്കാട്: നെന്മാറ വല്ലങ്ങി വേല കഴിഞ്ഞ് മടങ്ങിയവരെ ബസിന് മുകളിലിരുന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചതില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. സ്വകാര്യ ബസുകളിലെ രണ്ട് ഡ്രൈവര്‍, രണ്ട് കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് മൂന്ന് മാസക്കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഡ്രൈവര്‍മാരായ സെന്തില്‍കുമാര്‍, തൗഫീക്ക്, കണ്ടക്ടര്‍മാരായ ശരവണന്‍, നജീബ് എന്നിവര്‍ക്കെതിരെയാണ് പാലക്കാട് ആര്‍ടിഒയുടെ നടപടി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."