അന്ന് വിലക്കയറ്റത്തിനെതിരേ ആഞ്ഞടിച്ച് കയ്യടിനേടി മോദി; പഴയ വിഡിയോ കുത്തിപ്പൊക്കി ശശി തരൂര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി പെട്രോള്‍ വിലയും ഒപ്പം അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.വരവിനേക്കാളേറെ ചെലവ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം പത്ത് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും വില കൂടിയത്.
ഇന്ധനവില വര്‍ധനവിനെതിരേ ദേശീയ പണിമുടക്ക് ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തിയത്.
2013ല്‍ യു.പി.എ ഭരണകാലത്ത് ഇന്ധനവിലവര്ധനവിനും വിലക്കയറ്റത്തിനുമെതിരേ നരേന്ദ്രമോദി പ്രസംഗിക്കുന്ന വിഡിയോ കുത്തിപ്പൊക്കിയാണ് തരൂരിന്റെ പരിഹാസം.
വോട്ട് ചെയ്യുമ്പോള്‍ പാചക വാതകത്തിന്റെ വിലയടക്കം ഓര്‍മ്മിക്കണമെന്ന് പ്രസംഗത്തില്‍ മോദി പറയുന്നുണ്ട്. 2013 ല്‍ മന്മോഹന് സിങ്് പ്രധാനമന്ത്രിയും നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വില വര്‍ധനവ് കാരണം പാവങ്ങളുടെ വീടുകള്‍ പട്ടിണിയിലാണെന്നും കുഞ്ഞുങ്ങള്‍ വിശന്നുകരയുകാണ്, അമ്മമാര്‍ കണ്ണീര് കുടിക്കുകയാണെന്നുമെല്ലാം മോദി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവര്‍ക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ലെന്നും മോദി പറയുന്നു.
അന്ന് മോദി ജനക്കൂട്ടത്തിന്റെ കയ്യടിവാങ്ങി പ്രസംഗിച്ച് കയറിയെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം പ്രസംഗത്തിന്റെ വിഡിയോ കണ്ട് ജനങ്ങള്‍ പരിഹസിക്കുകയാണ്. അന്ന് ഇന്ധനവിലവര്‍ധനയ്ക്കെതിരേ ആഞ്ഞടിച്ചവരുടെ കാലത്താണ് വിലവര്‍ധന കാരണം ജനം പൊറുതിമുട്ടുന്നത്. വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച തരൂര്‍ ഇതിനപ്പുറം തനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്നും വ്യക്തമാക്കുന്നു.
https://twitter.com/ShashiTharoor/status/1511564504081272839
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."