ദുരന്തഭൂമിയായി മാറിയ സിറിയയേയും തുര്‍ക്കിയേയും കൈപിടിച്ചുയര്‍ത്താന്‍ 900 കോടിയുടെ സഹായവുമായി യു.എ.ഇ
അബുദാബി: ഭൂചലനംകൊണ്ട ദുരന്തഭൂമിയായി മാറിയ സിറിയന്‍ ജനതയേയും തുര്‍ക്കി ജനതയേയും കൈപിടിച്ചുയര്‍ത്താന്‍ സഹായക്കരങ്ങളുമായി യുഎഇ. ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കായി 100 ദശലക്ഷം ഡോളര്‍ നല്‍കാനാണ് (900കോടി)യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്.
ഭൂകമ്പത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കാനായി ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കാനും രക്ഷാപ്രവര്‍ത്തനത്തിനായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അയക്കാനും യുഎഇ നേരത്തെ തീരുമാനിച്ചിരുന്നു. സിറിയയില്‍ ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര ദുരിതാശ്വാസ വിതരണവും അടിയന്തര സഹായവും നല്‍കാന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അയക്കാനും ശൈഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കി.
തുര്‍ക്കി പ്രസിഡന്റുമായും സിറിയന്‍ പ്രസിഡന്റുമായും കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിറിയയിലും തുര്‍ക്കിയിലും ഭൂചലനം ഉണ്ടായ സാഹചര്യത്തിലാണ് യുഎഇ പ്രസിഡന്റ് ഇരുവരോടും ഫോണില്‍ സംസാരിച്ചത്. ഇരുരാജ്യങ്ങള്‍ക്കും അദ്ദേഹം യു.എ.ഇയുടെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."