HOME
DETAILS

കർണാടകയിൽ തിളയ്ക്കുന്ന ഹിന്ദുത്വത്തിന് പിന്നിലെന്ത്?

  
backup
April 07 2022 | 05:04 AM

todays-article-07-april-2022


കേന്ദ്ര സർക്കാരിൻ്റെ ബജറ്റിനെ പുകഴ്ത്തുകയെന്നതിനപ്പുറം രാജ്യത്തെ മറ്റുവിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയിൽനിന്ന് അപൂർവമായി മാത്രമേ പ്രതികരണങ്ങളുണ്ടാവാറുള്ളൂ. എന്നാൽ ഇതുവരെയുണ്ടാകാത്തതരത്തിൽ ഒരു പൊതുവിഷയത്തിൽ ആ മേഖലയിൽ നിന്നൊരു പ്രതികരണം ഉയർന്നത് അമ്പരപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബയോടെക്‌നോളജി രംഗത്തെ വമ്പൻമാരായ ബയോകോണിന്റെ സ്ഥാപക കിരൺ മജൂംദാർ ഷോ ട്വിറ്ററിൽ കർണാടകയിൽ നടക്കുന്ന വർഗീയ ബഹിഷ്‌കരണത്തെ അപലപിച്ചു രംഗത്തെത്തിയത്. മതമൗലികവാദരാഷ്ട്രീയത്തിന് ഭരണകൂടം വഴങ്ങിക്കൊടുക്കുന്നത് എങ്ങനെയെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ആ പ്രതികരണം.


കർണാടകയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ ഹിന്ദുത്വവാദികൾ ഒന്നിനുപുറകെ ഒന്നായി പ്രചാരണം തുടങ്ങിയിട്ട് മാസങ്ങളേറെയായി. ചില കോളജുകളിൽ മുസ്‌ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെതിരേ ജനുവരിയിലാണ് ഒരുവിഭാഗം രംഗത്തെത്തിയത്. ഹൈന്ദവവിഭാഗത്തിൽ പെട്ട ആൺകുട്ടികൾ കാവി ഷാളണിഞ്ഞ് ക്ലാസ് മുറികളിലെത്താൻ തുടങ്ങിയതോടെയാണ് പ്രതിഷേധം കനത്തത്. അതോടെ ക്ലാസിൽ മുസ്‌ലിംപെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കാൻ കോളജ് അധികൃതർ നിർബന്ധിതരായി. ഈ വസ്ത്ര സ്വാതന്ത്ര്യനിഷേധ രാഷ്ട്രീയത്തിന് സംസ്ഥാന ഭരണകൂടം കുടപിടിച്ചുകൊടുക്കുന്ന കാഴ്ചയാണ് കർണാടകയിൽ പിന്നീട് കണ്ടത്. കർണാടക ഹൈക്കോടതിയും ഹിജാബ് നിരോധനത്തെ പിന്താങ്ങി. എന്നാൽ, നിയമവിദഗ്ധരിൽ നിന്നുൾപ്പെടെ കർണാടക ഹൈക്കോടതി നടപടിക്കെതിരേ വിവിധ കോണുകളിൽനിന്നു വ്യാപക വിമർശനം ഉയർന്നു. എന്നാൽ, ഹിന്ദുത്വ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനു പിന്നിലുള്ള ശക്തമായ ഒരു രാഷ്ട്രീയ സ്വാധീനം കൂടിയാണ് ഈ സംഭവത്തോടെ വെളിപ്പെട്ടത്.


ഹിജാബ് നിരോധനത്തിനു പിന്നാലെ കർണാടകയിൽ മുസ്‌ലിം വിഭാഗത്തിൽ പെട്ടവരുടെ അതിജീവനോപാധികൾ മുടക്കുന്നതിനായാണ് ഇപ്പോൾ ഹിന്ദുത്വഗ്രൂപ്പുകൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശിവമോഗയിൽ ഹലാൽ മാംസ വിൽപന നടത്തിയവരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച കർണാടക പൊലിസ് രണ്ടുസംഭവങ്ങളിലായി ഏഴ് ബജ്‌രംഗ് ദൾ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. അതിനു പുറമേയാണ് ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട വ്യാപാര മേളകളിൽ നിന്നടക്കം മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികൾ രംഗത്തിറങ്ങിയിരിക്കുന്നത്.
ഈ അതിക്രമങ്ങൾക്കൊക്കെ മുൻപായി 2021ലാണ് മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭയിൽ പാസാക്കിയത്. പള്ളികൾക്കുമേൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തിയ സർക്കാർ നിർബന്ധിത മതപരിവർത്തനം നടക്കുന്നെന്ന പതിവ് ആരോപണത്തിന്റെ കാതൽ തെരഞ്ഞുപോകാൻ തയാറായില്ല. ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ പലയിടത്തും ഹിന്ദുത്വ സംഘങ്ങളുടെ ആക്രമണവുമുണ്ടായി. 2021ൽ നടന്ന ഒരു വസ്തുതാ പഠന റിപ്പോർട്ടിൽ രാജ്യത്ത് ക്രൈസ്തവർക്ക് നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ കർണാടകയ്ക്കു മൂന്നാം സ്ഥാനമായിരുന്നു.


കക്ഷിരാഷ്ട്രീയ കലഹങ്ങൾ


കർണാടകയിൽ എങ്ങനെയാണ് പൊടുന്നനെ ഒരു ഹിന്ദുത്വവാദികളുടെ വളർച്ചയുണ്ടായതെന്നു പരിശോധിക്കാം. ജനതാദൾ സർക്കാരിനെ കുതിരക്കച്ചടവത്തിലൂടെ വലിച്ചുതാഴെയിട്ടതിനുശേഷമാണ് കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ എത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും കരുത്തനായ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ, സംസ്ഥാന ഭരണയന്ത്രത്തിന് മീതെ പെട്ടെന്ന് പിടിമുറക്കിയ ബി.ജെ.പി കേന്ദ്ര നേതൃത്വം യെദ്യൂരപ്പയെ താഴെയിറക്കി പകരം മുഖ്യമന്ത്രി സ്ഥാനത്ത് ബസവരാജ് ബൊമ്മയ്യയെ പ്രതിഷ്ഠിച്ചു.


കർണാടകയിൽ അത്രയൊന്നു കരുത്തനല്ലാത്ത സ്വതന്ത്ര അടിത്തറയില്ലാത്ത ബി.ജെ.പി നേതാവായിരുന്നു ബൊമ്മയ്യ. അധികാര കൈമാറ്റം നടന്നതിനു തൊട്ടുപിന്നാലെ തന്നെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ജില്ലയിൽ പെട്ട ബി.ജെ.പിയുടെ കൈവശമിരുന്ന ഒരു സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുക പോലും ചെയ്തു. അങ്ങനെ ഒരു അൽപ ബലശാലി എന്ന തോന്നലിൽ നിന്നാണ് ബൊമ്മയ്യ കർണാടകയിലെ തീവ്രഹിന്ദുത്വ ബി.ജെ.പി ചേരിയോട് ചേർന്നുനിൽക്കാൻ തുടങ്ങിയത്. കർണാടകയിലെ പഴയ ബി.ജെ.പിയാകട്ടെ പുറത്തേക്കു മാറ്റിനിർത്തപ്പെട്ട യെദ്യൂരപ്പയില്ലാതെ പിടിച്ചുനിൽക്കാനുള്ള പരിശ്രമങ്ങളിലുമായി. യെദ്യൂരപ്പയില്ലാതെ കർണാടകയിലെ ജാതി രാഷ്ട്രീയ ഭൂപടത്തിൽ പ്രത്യേകിച്ച് ലിംഗായത്ത് വിഭാഗത്തെ ഒപ്പം നിർത്തുക എന്നത് ഏറെ ശ്രമകരം തന്നെയാണ്. എന്നാൽ, ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിടയുള്ള കർണാടകയിൽ സംസ്ഥാന സർക്കാരും ബി.ജെ.പിയും തീവ്രഹിന്ദുത്വം ഉയർത്തിപ്പിടിച്ചാണ് ഇപ്പോൾ മുന്നോട്ടുനീങ്ങുന്നത്.


ദക്ഷിണേന്ത്യയിലേക്കൊരു വാതിൽ


കർണാടകയിലെ വർത്തമാനകാല രാഷ്ട്രീയം അവിടുത്തെ ഹിന്ദുത്വ പ്രവർത്തനങ്ങളുടെ ആഴം എത്രത്തോളമെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സാധാരണ വടക്കേ ഇന്ത്യയിൽ ബി.ജെ.പി അടക്കം പയറ്റിവന്നിരുന്ന ഒന്നായിരുന്ന ഹിന്ദുത്വ എന്ന ആയുധം. എന്നാൽ, ദ്രാവിഡ സംസ്‌കൃതിയുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്കും ബി.ജെ.പി ഈ അടവും ചുവടുമായി നീങ്ങുകയാണ്. ഇതിൽ കർണാടകയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബി.ജെ.പിയും ഈ പറഞ്ഞ ഹിന്ദുത്വ പ്രചാരണങ്ങളും ഏറെ പരിചിതമാണ് എന്നതു തന്നെയാണ് അവരും നേട്ടമായി കാണുന്നത്.


ഇന്ത്യയിലെ ഭൂരിപക്ഷ ഇടങ്ങളിലെയും എന്ന പോലെ ബാബരി മസ്ജിദ് നീക്കി പകരം രാമക്ഷേത്രം നിർമാണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ച തൊണ്ണൂറുകളിൽ തന്നെയാണ് കർണാടകയിലും ബി.ജെ.പിയുടെ വേരോട്ടമുണ്ടാകുന്നത്. അതിനു മുൻപ് ആർ.എസ്.എസിന്റെ മുൻനിര നേതാക്കളിൽ പ്രമുഖർ പലരും കർണാടകയിൽ നിന്നായിരുന്നു. എച്ച്.വി ശേഷാദ്രി 1987 മുതൽ തുടർച്ചയായി ഒൻപത് വർഷം ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് പ്രധാന ചുമതലയിലെത്തെയി ദത്താത്രേയ ഹൊസബുളേയും കർണാടകത്തിൽനിന്നു തന്നെ. 2000 മുതൽ 2009 വരെ ആർ.എസ്.എസ് അധ്യക്ഷനായിരുന്ന കെ.എസ് സുദർശൻ ജനിച്ചത് റായ്പൂരിലായിരുന്നു എങ്കിലും ഒരു കന്നഡക്കാരൻ തന്നെയായിരുന്നു.


തമിഴ്‌നാട്ടിലെ പോലെയോ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളെ പോലെയോ കർണാടകത്തിൽ അത്രയേറെ പ്രബലരായ ബി.ജെ.പി ഇതര കക്ഷികളില്ല. ഭാഷാപരമായും ശക്തമായ ഒരുവിഭാഗം ഇവിടെയില്ല. തനി നാടൻ കന്നഡ പറയുന്നവർ സംസ്ഥാനത്ത് മൂന്നിലൊന്നു വിഭാഗം മാത്രമാണ്. തൊണ്ണൂറുകളിൽ കോൺഗ്രസിന്റെ ഇടർച്ചയും തളർച്ചയും മുതലെടുത്തുകൊണ്ടാണ് കർണാടകയിൽ ബി.ജെ.പി വളർന്നത്. ശക്തമായ ജാതി രാഷ്ട്രീയത്തിന്റെ എല്ലാ സാധ്യതകളും പരമാവധി ചൂഷണം ചെയ്തു കൊണ്ട് ബി.ജെ.പി സംസ്ഥാനത്തു ചുവടുറപ്പിച്ചു. അധികാര രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുള്ള ലിംഗായത്തുകൾ അവർക്കൊപ്പം നിന്നു.


അപായ തന്ത്രങ്ങൾ


രാഷ്ട്രീയം പ്രധാനമായും തെരഞ്ഞെടുപ്പു വിജയങ്ങളെ ലക്ഷ്യംവച്ചുള്ള ജാതി കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ തന്നെയായിരിക്കും പലപ്പോഴും മുന്നോട്ടുപോകുന്നത്. അതൊരിക്കലും ആശയപരമായ അടിത്തറയിൽ ഊന്നി മാത്രമല്ല എന്നത് വ്യക്തവുമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ട് ബി.ജെ.പി എം.എൽ.എമാർ മേളകളിൽ നിന്നടക്കം മുസ്‌ലിം വിഭാഗത്തെ പാടേ അകറ്റിനിർത്തണമെന്ന് ആഹ്വാനം ചെയ്തത്. ഹിന്ദുത്വ ആശയങ്ങൾ ആഴത്തിൽ വേരോടിയിട്ടുള്ള ഉത്തർപ്രദേശിനെ പോലെയോ ഗുജറാത്തിനെ പോലെയോ ഉള്ള സംസ്ഥാനമല്ല കർണാടക എന്നോർക്കണം. എന്നാൽ, എല്ലാ തരത്തിലും ജാതിയുടെ മേൽ കുടിയിരിക്കുന്ന ഒരു ഉത്തർപ്രദേശ് മോഡൽ ഹിന്ദുത്വ വോട്ട് സമാഹരണമാണ് ബി.ജെ.പി കർണാടകടയിലും ലക്ഷ്യംവയ്ക്കുന്നത്. യെദ്യൂരപ്പ അധികാര രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ട കാലം മുതൽ ബി.ജെ.പി സംസ്ഥാനത്ത് പയറ്റിക്കൊണ്ടിരിക്കുന്നതും ഈ തന്ത്രം തന്നെയാണ്. ആഭ്യന്തരമായ ഭിന്നതകളും വ്യവസായ പ്രമുഖരിൽ നിന്നുള്ള എതിർപ്പുകളും മൂലം ബി.ജെ.പിയുടെ അപകടകരമായ തന്ത്രങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് ഒരെളുപ്പ നീക്കം എന്തായാലും കർണാടകയിൽ ഉടൻ സാധ്യമാകില്ല.
(കടപ്പാട്: scroll.in)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago