എയർടെൽ 5ജി കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക്
രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ കൂടുതൽ നഗരങ്ങളിൽ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൂടി 5ജി സേവനങ്ങള്‍ ആരംഭിക്കും. കൊച്ചിയില്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.
നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് വരിക്കാര്‍ക്ക് ഘട്ടംഘട്ടമായിട്ടായിരിക്കും 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാകുക. 5ജി ലഭ്യമാകുന്ന ഉപകരണങ്ങളുള്ള വരിക്കാര്‍ക്ക് പ്രത്യേകിച്ച് ചെലവൊന്നും ഇല്ലാതെ അതിവേഗ 5ജി സേവനങ്ങള്‍ ആസ്വദിക്കാം.
നിലവിൽ നഗരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും 5ജി ലഭിക്കില്ല. ഓരോ നഗരത്തിലും ലഭിക്കുന്ന പ്രദേശങ്ങൾ ഇങ്ങനെയാണ്.
തിരുവനന്തപുരം:
വഴുതക്കാട്, തമ്പാന്നൂര്‍, കിഴക്കേക്കോട്ട, പാളയം, പട്ടം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള.
കോഴിക്കോട്:
നടക്കാവ്, പാളയം, കല്ലായി, വെസ്റ്റ് ഹില്‍, കുറ്റിച്ചിറ, ഇരഞ്ഞിപാലം, മീന്‍ചന്ത, തൊണ്ടയാട്, മാലാപറമ്പ്, ഇലത്തൂര്‍, കുന്നമംഗലം.
തൃശൂര്‍:
രാമവര്‍മ്മപുരം, തൃശൂര്‍ റൗണ്ട്, കിഴക്കേക്കോട്ട, കൂര്‍ക്കഞ്ചേരി, ഒളരിക്കര, ഒല്ലൂര്‍, മണ്ണുത്തി, നടത്തറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."