കൊവിഡ് രണ്ടാം തരംഗം: രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തി തെലങ്കാനയും
ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി തെലങ്കാനയും. ഏപ്രില്‍ 30വരെയാണ് രാത്രി കര്‍ഫ്യൂ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ.
കൊവിഡ് രണ്ടാംതരംഗം തെലങ്കാനയേയും അതിഭീകരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ചൊവ്വാഴ്ച തെലങ്കാനയില്‍ 5926 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 18 മരണവും റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂടാതെ രാത്രി കര്‍ഫ്യൂവോ വാരാന്ത്യ ലോക്ക്ഡൗണോ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച കോടതി 48 മണിക്കൂറിനകം നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ ഉത്തരവിറക്കുമെന്നും സര്‍ക്കാറിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തെലങ്കാന സര്‍ക്കാര്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."