'വഴിയാധാരമാകില്ല'; കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി
കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ അദ്ദേഹം വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
പാര്‍ട്ടി വിട്ട് കെ.വി തോമസ് വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്, പാര്‍ട്ടി വിട്ടുവന്നാല്‍ ഇടത് പക്ഷവുമായി സഹകരിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് കോടിയേരി മറുപടി പറഞ്ഞു.
ശശി തരൂര്‍ ആദ്യം വരാമെന്ന് പറഞ്ഞതാണ്, ഹൈക്കമാന്‍ഡ് വിലക്കിയെന്നും വരാന്‍ പറ്റില്ലെന്നും കോടിയേരി അറിയിച്ചു. പങ്കെടുക്കുന്നവരെല്ലാം സിപിഎമ്മിന്റെ അഭിപ്രായം പറയണമെന്നില്ല, വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയാനുള്ള അവസരമുണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്. സിപിഎമ്മിന്റെ അഭിപ്രായം പറയാന്‍ സിപിഎം നേതാക്കള്‍ മതിയല്ലോ, മറ്റുള്ള ആളുകളെയും ക്ഷണിച്ചിരിക്കുന്നത് ബഹുസ്വരതയ്ക്ക് പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ്. മറ്റുള്ളവര്‍ക്കും ഞങ്ങളുടെ വേദിയില്‍ വന്ന് അഭിപ്രായം പറയാന്‍ അവസരം നല്‍കുകയാണ്. കോടിയേരി വ്യക്തമാക്കി.
കണ്ണൂരിലായത് കൊണ്ട് വരുന്നില്ലെന്ന് ചിലര്‍ പറയുന്നത് കേട്ടു. അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ല. എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം അവിടേക്ക് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു, പക്ഷേ വന്നില്ല. അവരുടെ നിലപാടിന്റെ ഭാഗമാണ് സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്, ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറല്ല, ഇവിടെ വന്നാല്‍ ബിജെപിയെ എതിര്‍ക്കേണ്ടി വരും. കേരളത്തിലെ കോണ്‍ഗ്രസ് സിപിഎമ്മിനെ എതിര്‍ക്കാനാണ് താല്‍പര്യമെന്നാണ് കോടിയെരിയുടെ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."