നിയന്ത്രണങ്ങളിൽ അശ്രദ്ധ; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് സഊദി
ജിദ്ദ: കൊറോണാ രോഗബാധയും മരണ നിരക്കും ആശങ്കപ്പെടുത്തുന്ന വിധം തുടരുകയാണെങ്കില്‍ രാജ്യത്ത് ഭാഗികമായ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് സഊദി ആഭ്യന്തരമന്ത്രാലയം. റമദാന്‍ ആരംഭിച്ചതിനുശേഷം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉല്‍കണ്ഠയുളവാക്കുന്ന പെരുമാറ്റമാണ് കാണുന്നത്. ഇത് അവസാനിപ്പിക്കുന്നില്ലെങ്കില്‍ നഗരങ്ങള്‍ തെരഞ്ഞെടുത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരും.
കൊറോണാ ബാധിതരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എന്നതില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പത്രസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം ഔദ്യോഗിക വാക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ശല്‍ഹൂബ് അറിയിച്ചുഅതോടൊപ്പം, കൊറോണാ മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള സംഭവങ്ങല്‍ വര്‍ദ്ധിക്കുകയു മാണ്. ഇക്കാര്യങ്ങളെല്ലാം ഭാഗികമായെങ്കിലും ലോക്ഡൗണ്‍ അനിവാര്യമാക്കുന്നത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തല്‍.
രാജ്യത്താകെ ഇരുപത്തി ഏഴായിരം പ്രോട്ടോകോള്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വാക്താവ് വെളിപ്പെടുത്തി. മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ചില സെലിബ്രിറ്റികളില്‍ നിന്ന് വരെ ഉണ്ടായെന്നും അത്തരം യാതൊന്നും അനുവദിക്കില്ലെന്നും അല്‍ശല്‍ഹുബ് പറഞ്ഞു.അതിനിടെ, കൊറോണ വൈറസ് സ്ഥിരീകരിച്ചതിനുശേഷം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 13 പേരെ ജിദ്ദയിലും തായിഫിലുമായി അറസ്റ്റ് ചെയ്തതായി മക്ക പോലീസ് വക്താവ് പറഞ്ഞു. പ്രാഥമിക നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
നിയമലംഘകര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 200,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."