കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്ടെ 12 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. കുരുവട്ടൂര്‍, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂര്‍, അരിക്കുളം, തലക്കുളത്തൂര്‍, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി.ആര്‍ ശരാശരി 25 ശതമാനത്തിനു മുകളില്‍ ഉയര്‍ന്ന പഞ്ചായത്തുകളാണിവ. കോവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കര്‍ശന നിയന്ത്രണങ്ങള്‍ പ്രദേശങ്ങളില്‍ നടപ്പാക്കുമെന്ന് കലക്ടര്‍ ഉത്തരവില്‍ അറിയിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകളില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടരുത്.
വിവാഹം, പൊതുചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും അഞ്ചായി പരിമിതപ്പെടുത്തി. ചടങ്ങുകളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ ഇവന്റ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യുകയും റാപ്പിഡ് റെസ്‌പോണ്‍സ് ടീം, സെക്ടറല്‍ മജിസ്‌ട്രേട്ടുമാര്‍, പൊലിസ് എന്നിവരെ അറിയിക്കേണ്ടതുമാണ്. അനുമതിയില്ലാതെ ഒരു കൂടിച്ചേരലുകളും പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."