HOME
DETAILS
MAL
അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന യു.പി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
backup
April 21 2021 | 00:04 AM
ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. പൊടുന്നനെ അഞ്ചു നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഭരണതലത്തില്‍ പ്രയാസങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ലഖ്‌നൗ, പ്രയാഗ്‌രാജ്, കാണ്‍പൂര്‍, വരാണസി, ഗോരഖ്പൂര്‍ എന്നീ നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനായിരുന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുന്നുണ്ടെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിടുന്നത് ശരിയായ നടപടിയല്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. കോടതിയുടെ മറ്റ് നിര്‍ദേശങ്ങളില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച സുപ്രിംകോടതി കൊവിഡ് തടയാന്‍ സ്വീകരിച്ച നടപടികള്‍ ഉടന്‍ ഹൈക്കോടതിയെ അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് നരസിംഹയെ അമിക്കസ് ക്യൂറിയായി നിയമിക്കാനും ഉത്തരവിട്ടു. കേസ് രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഗണിക്കാനും കോടതി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."