സംസ്ഥാനത്തെ ധനസ്ഥിതിയെ കുറിച്ച് വ്യാജ പ്രചാരണം; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധന സെസുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയുള്ളത് വിചിത്രം. സെസ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിയമസഭയില്‍ വിശദീകരിച്ചതാണ്. ഞെരുക്കി തോല്‍പിച്ചുകളയാമെന്ന നയമാണ് കേന്ദ്രത്തിനുള്ളത്. അതിന് കുടപിടിക്കുകയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധനദൂര്‍ത്താണെന്ന് പ്രതിപക്ഷവും മാധ്യമത്തില്‍ ഒരു വിഭാഗവും പ്രചരിപ്പിച്ചിരുന്നു.നിലവില്‍ സംസ്ഥാനത്തിന്റെ കടം 1.5% കുറഞ്ഞിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനം വായ്പയെടുത്തത് വലിയ ആക്ഷേപങ്ങള്‍ക്കിടവച്ചിരുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ ആഭ്യന്തരവരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടമെന്നും 2021-22 ൽ 37.01 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 01.05 ശതമാനത്തിന്റെ കുറവുണ്ടായെന്നും വ്യക്തമാക്കി. 2022-23ൽ കടം 36.38 ആയി കടം കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 22-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അഥവാ 2020-21 മുതൽ 2023-24വരെയുള്ള നാലു വർഷക്കാലയളവിൽ 2.46 ശതമാനം കുറവാണ് കടമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ കേരളം വിനിയോഗിച്ച അധിക വായ്പ പരിധിയാണ് 2020 - 21 കൊവിഡ് കാലത്ത് കടം കൂടാനുള്ള കാരണമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."