തെളിവില്ല; വികാസ് ദുബെ ഏറ്റുമുട്ടല്‍ കൊലയില്‍ യു.പി പൊലിസിന് ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഗുണ്ടാനേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് പൊലിസ് ക്ലീന്‍ ചിറ്റ്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ കമ്മിഷന്റെ നടപടി.
തെളിവുകളുമായി മുന്നോട്ടു വരാത്തതിനു പൊതുജനങ്ങളെയും മാധ്യമങ്ങളെയും ദുബെയുടെ കുടുംബത്തെയും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ഏറ്റുമുട്ടലിന്റെ പൊലിസ് ഭാഷ്യത്തെ തള്ളിപ്പറയാന്‍ പറ്റുന്ന തെളിവുകളൊന്നുമില്ല, എന്നാല്‍ ഇതിനെ പിന്തുണയ്ക്കാന്‍ മതിയായ വിവരങ്ങള്‍ ഉണ്ടെന്നും മൂന്നംഗ അന്വേഷണ സമിതി യുപി സര്‍ക്കാരിനും സുപ്രിം കോടതിക്കും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈയിലാണ് ദുബെയും കൂട്ടാളികളും കൊല്ലപ്പെടുന്നത്. യുപി പൊലിസിലെ എട്ടു പേരെ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്കകമായിരുന്നു അത്. ദുബെയും അഞ്ച് കൂട്ടാളികളുമാണ് അറസ്റ്റിലായത്. ദുബെയുമായി പൊലിസ് സഞ്ചരിക്കുമ്പോള്‍, ഇയാളുണ്ടായിരുന്ന കാര്‍ മറിയുകയും കൂടെയുണ്ടായിരുന്ന പൊലിസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്നായിരുന്നു പൊലിസ് ഭാഷ്യം. ഏറ്റുമുട്ടലിനിടെ ദുബെയെ വെടിവച്ചു കൊലപ്പെടുത്തി എന്നും പൊലിസ് പറയുന്നു.
ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിം കോടതിയാണു ജുഡീഷ്യല്‍ പാനല്‍ രൂപീകരിച്ചത്. ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ കമ്മിഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."