HOME
DETAILS
MAL
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു
backup
February 09 2023 | 15:02 PM
മനാമ: തൃശൂർ സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാള, കൊച്ചുകടവ് കടപ്പറമ്പില്‍ ബാവയുടെ മകന്‍ ഷമീര്‍ ബാവ (45) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് മരണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനാമയിലെ കുവൈത്ത് എംബസിയില്‍ ജീവനക്കാരനായിരുന്നു.
ഭാര്യ - സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."