HOME
DETAILS

തുർക്കി - സിറിയ ഭൂചലനത്തിൽ മരണം 19,300 കടന്നു; ജീവനുവേണ്ടി ഇപ്പോഴും തേങ്ങലുകൾ, ജീവിതത്തിനും മരണത്തിനുമിടയിലെ അവസാന മണിക്കൂറുകൾ

  
backup
February 09 2023 | 17:02 PM

turkey-syria-earthquake-death-toll-over-19300

ഇസ്‌താംബുള്‍: തുർക്കി - സിറിയ ഭൂചലനത്തിൽ മരണം 19,300 കടന്നു. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും അതിശൈത്യവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാവുന്നത്. നിരവധിപ്പേർ ഇപ്പോഴും കെട്ടിടങ്ങൾക്ക് ഇടയിൽ ജീവന് വേണ്ടി പോരാടുകയാണ്. ആറായിരത്തിലധികം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നും ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്.

ഭൂകമ്പം നടന്ന് 72 മണിക്കൂർ പിന്നിട്ടതോടെ ഇനിയും എത്രപ്പേർ ജീവനോടെ ഉണ്ടെന്ന ഭീതിയും ഉയരുന്നുണ്ട്. പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽക്കുന്നുണ്ടെങ്കിലും ശ്രമം തുടരുന്നുണ്ട്. അപ്രതീക്ഷിതമായെത്തിയ കനത്ത ഭൂകമ്പം റോഡ് ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളും തകർത്താണ് രക്ഷാപ്രവർത്തനത്തെ പുറകോട്ടടിക്കുന്നത്.

റോഡുകൾ പൊട്ടിപൊളിഞ്ഞതോടെ ക്രെയ്നും വലിയ വാഹനങ്ങൾക്കും പലയിടത്തേക്കും എത്താനാകുന്നില്ല. ഭൂകമ്പത്തിൽ ഇന്ധനവിതരണം നിലച്ചു. പ്രകൃതി വാതക പൈപ്പ് ലൈനുകൾ അടച്ചിരിക്കുകയാണ്.

അടുത്ത ഒരാഴ്ച താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ചികിത്സയോ ഭക്ഷണമോ, തണുപ്പിൽ നിന്ന് രക്ഷയോ കിട്ടാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആളുകൾ കൂട്ടത്തോടെ ക്യാമ്പുകളിൽ കഴിയുന്നതിനാൽ പകർച്ചവ്യാധി ഭയവും ഉയരുന്നുണ്ട്.

ഇതിനുപുറമെ, ദുരിതമേഖലയിൽ തുടർ ഭൂചലന മുന്നറിയിപ്പുകൾ നിലനിൽക്കെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കേണ്ടി വരുമെന്നതും വലിയ വെല്ലുവിളിയാണ്. ടർക്കിഷ് ദുരിതാശ്വാസ അതോറിറ്റി പുറത്തുവിട്ട പട്ടിക പ്രകാരം കാഹ്രാമാൻമറാസ്, ഗാസിയന്റപ്, സൻലിർഫാ, അദാനാ, അദിയാമാൻ എന്നിങ്ങനെ പത്തിലധിം പ്രവിശ്യകളിലാണ് തുടർ ഭൂചലസാധ്യത.

മരണ സംഖ്യ ഇനിയും ഏറെ വർധിച്ചേക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതൊഴിവാക്കാൻ ലോകമെമ്പാടും നിന്ന് രക്ഷാ സംവിധാനങ്ങളും, വളണ്ടിയർമാരും തുർക്കിയിലേക്കും സിറിയയിലേക്കും പ്രവഹിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago