അബ്ദുന്നാസിര്‍ മഅ്‌ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിൽ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബംഗളൂരുവിലെ വസതിയില്‍ കഴിഞ്ഞു വരികയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് മഅ്‌ദനിയെ പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്‌ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബംഗളൂരുവിലെ വസതിയില്‍ ചികിത്സ തുടരുകയായിരുന്നു. അതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മുമ്പത്തെ പോലെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടമായത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെ വിവിധ പരിശോധനകൾ നടത്തി. ദീര്‍ഘകാലമായി തുടരുന്ന ഉയര്‍ന്ന രക്തസമ്മർദവും പ്രമേഹവും മഅ്‌ദനിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."