HOME
DETAILS
MAL
വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
backup
April 08 2022 | 11:04 AM
കൊച്ചി: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കൊച്ചി കോര്പ്പറേഷന് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിന്‍ ദേവസ്സിയെയാണ് എളമക്കര പൊലിസ് അറസ്റ്റ് ചെയ്തത്.
കടവന്ത്രയില്‍ ബിസിനസ് നടത്തുന്ന കാസര്‍കോഡ് സ്വദേശിയുടെ പരാതിയിലാണ് ടിബിന്‍ ഉള്‍പ്പടെ 3 പേര് അറസ്റ്റിലായത്.
കൊച്ചി കോര്പ്പറേഷന് മുപ്പതാം വാര്‍ഡ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിന്‍ ദേവസ്സിയെക്കൂടാതെ കാസര്‍കോഡ് സ്വദേശി ഫയാസ്, ഷെമീര്‍ എന്നിവരെയാണ് എളമക്കര പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."