പ്രതിഭ എം.എല്‍.എയുടെ ഫേസ്ബുക്ക് പേജ് വീണ്ടും ഓടിത്തുടങ്ങി: ഞാന്‍ പോസ്റ്റേ ഇട്ടിട്ടില്ല; ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കുകയുമില്ല, ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാന്‍ഡ് വിട്ടു പോകണം
ആലപ്പുഴ: കായംകുളത്തെ സി.പി.എം എല്‍.എ യു.പ്രതിഭയുടെ ഫേ്സ്ബുക്ക് പേജ് വീണ്ടും ഓടിത്തുടങ്ങി. തന്റെ ഫെയ്സ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു അവരുടെ പരാതി. ഇത് സംബന്ധിച്ച് ആലപ്പുഴ എസ്.പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. അതിനുശേഷമാണ് വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാന്‍ഡ് വിട്ടു പോകണമെന്നാണ് കുറിപ്പിലെ ആവശ്യം.
ഞാന്‍ പോസ്റ്റേ ഇട്ടിട്ടില്ല.. ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കുന്ന പതിവുമില്ലെന്നും വിമര്‍ശകരെ ഓര്‍മപ്പെടുത്തിയിട്ടുണ്ട് എം.എല്‍.എ.
ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തിട്ടുണ്ടെന്നു കുറിപ്പില്‍ വ്യക്തമാക്കിയ അവര്‍ ഞാന്‍ പോലും കാണുന്നതിന് മുന്‍പ് പോസ്റ്റിന് വ്യാഖ്യാനങ്ങളും ദുര് വ്യാഖ്യാനങ്ങളുമായി ചില യൂത്ത് കോണ്‍ഗ്രസുകാരാണ് വന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു.
വിമര്‍ശകരും മാധ്യമങ്ങളും കണ്ടതെല്ലാം ദിവാസ്വപ്നങ്ങളായെന്നു ഓര്‍മിപ്പിക്കുന്നു. സമര്‍ത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരെ വിവാദത്തിലേക്ക് വലിച്ചിഴച്ചവരോട് സ്റ്റാന്‍ഡു വിട്ടുപോകാനുമാണ് യു.പ്രതിഭയുടെ കുറിപ്പിലെ ശക്തമായ ആവശ്യം.
കുറിപ്പിന്റെ പൂര്‍ണരൂപം
അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാന്‍ഡ് വിട്ടു പോകേണ്ടതാണ്....
ഇനി കാര്യത്തിലേക്ക് കടക്കാം...
ഇന്നലെ ഞാന്‍ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി... നാട് മുഴുവന്‍ ഇത്രമേല്‍ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നില്‍ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്.
എന്തൊരു കരുതല്‍ ആണ് ഇവര്‍ക്കൊക്കെ എന്നോട് ..ശ്ശൊ ഓര്‍ത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ ... അപ്പോ ഒരു സത്യം പറയാം. പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജില്‍ ഏതോ സിനിമയുടെ ഒരു പോസ്റ്റര്‍ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാന്‍ പോലും കാണുന്നതിന് മുന്‍പ് അതിന് വ്യാഖ്യാനങ്ങളായി ദുര് വ്യാഖ്യാനങ്ങളായി ചില യൂത്ത് കോണ്‍ഗ്രസുകാര്‍ കണ്ണില്‍ എണ്ണ ഒഴിച്ച് ഞാന്‍ എയറില്‍ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാന്‍ സുഖമായി ഉറങ്ങുമ്പോള്‍ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങള്‍ കണ്ടുകൂട്ടി.. ചില മാധ്യമങ്ങളും
ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകള്‍ വലിച്ചിഴക്കുന്നു, ചര്‍ച്ച ചെയ്യുന്നു, ഓടുന്നു, ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു..
എന്നാല്‍ കേട്ടോളൂ ഞാന്‍ പോസ്റ്റേ ഇട്ടിട്ടില്ല.. ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കുന്ന പതിവില്ല അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു..
സമര്‍ത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോണ്‍ഗ്രസുകാരുടെ ഫ്രസ്ട്രേഷന്‍ എന്തായാലും ഇന്നലെ പുറത്തു ചാടി..
അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുര്‍ഭാവന വിളയാടണ്ടത് അല്ലയോ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."