ഫെയര്‍സ്റ്റേജ് പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: സ്വകാര്യബസ്ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍ വരാനിരിക്കെ ഫെയര്‍ സ്റ്റേജ് വിഷയത്തിലുള്ള അപാകത പരിഹരിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ഫെയര്‍ സ്റ്റേജില്‍ മാറ്റം വരുത്തിയത് നിയന്ത്രണങ്ങള്‍ എല്ലാം മാറ്റിയിട്ടും പൂര്‍വ സ്ഥിതിയിലാക്കിയിട്ടില്ല.
നിലവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തപ്പോഴും യാത്രക്കാര്‍ക്ക് ഏറെ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഫെയര്‍ സ്റ്റേജിലെ അപാകത പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നാണ് പരാതി. എന്നാല്‍ ബസുടമകള്‍ ഇതിനെ പരമാവധി മുതലെടുക്കുകയും ചെയ്യുന്നുണ്ട്.
രണ്ടര കിലോമീറ്റര്‍ ദൂരത്തിന് 10 രൂപഎന്ന നിരക്കാണ് ഇപ്പോള്‍അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡിന് മുന്‍പ്് മിനിമം ചാര്‍ജില്‍ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാമായിരുന്നു. അതായത് രണ്ട് സ്റ്റേജ് ദൂരപരിധി. ബസ്സുകളില്‍ സീറ്റ് പരിധിയില്‍ അധികം യാത്രക്കാരെ കയറ്റരുത് എന്നതടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് മിനിമം ചാര്‍ജ് പരിധി
അഞ്ചില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ആയി കുറച്ചത്.
അതോടെ ഓരോ സ്റ്റേജും തമ്മിലുള്ള ചാര്‍ജ് വ്യത്യാസം ഇരട്ടിയായി വര്‍ധിച്ചു. ബസ് ചാര്‍ജില്‍ അഞ്ചും ആറും രൂപയുടെ വര്‍ധനവായിരുന്നു ഒറ്റയടിക്ക് ഉണ്ടായത്. രണ്ടര കിലോമീറ്ററിന് എട്ടു രൂപ എന്നതില്‍ നിന്ന് പത്ത് രൂപയാക്കുന്നത് മാത്രമല്ല ,മറിച്ച് ഫെയര്‍ സ്റ്റേജിലെ അപാകതയാണ് പ്രധാന പ്രശ്‌നമെന്ന് യാത്രക്കാര്‍ പറയുന്നു. അത് പരിഹരിക്കപ്പെട്ടാല്‍ നിലവിലെ വര്‍ധനയാത്രക്കാരെ ഗുരുതമായി ബാധിക്കില്ല.
കൊവിഡ് കാലത്ത് ആദ്യം ചാര്‍ജ് വര്‍ധിപ്പിക്കുകയും പിന്നീട് കുറയ്ക്കുകയും ചെയ്തപ്പോഴാണ് ഫെയര്‍ സ്റ്റേജിന്റെ പേരില്‍ യാത്രക്കാരെ ഇത്തരത്തില്‍ ചൂഷത്തിനിരിക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം മാറുകയും ബസ്സുകള്‍ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്യുകയും ചെയ്യാന്‍ തുടങ്ങിയിട്ടും ഫെയര്‍ സ്റ്റേജ് പഴയനിലയിലേക്ക് മാറ്റിയിട്ടില്ല. സ്ഥിരം യാത്രക്കാര്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. ഡീസല്‍ വില കയറ്റം ചൂണ്ടിക്കാട്ടിയാണ് ബസ്സുടമകള്‍ ഇതിനെ ന്യായീകരിക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍
കാര്യത്തില്യം ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."