ഇന്ത്യയിൽ കൊവിഡ് രൂക്ഷം; കൂടുതൽ രാജ്യങ്ങൾ പ്രവേശന വിലക്കുമായി , ആശങ്കയോടെ പ്രവാസികൾ
ജിദ്ദ: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. യു.കെയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരികയാണ്.
യു.കെയിലേക്ക് താല്‍ക്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയതിനെ തുടർന്നാണിത്. അതേ സമയം ഹോങ്കോങ്ങും, ന്യൂസിലാന്റും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.
ഇതേത്തുടർന്ന് കൂടുതൽ രാജ്യങ്ങൾ വിലക്ക് ഏര്‍പ്പെടുത്തുന്നത് പ്രവാസികളില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഗള്‍ഫ് രാജ്യമായ ഒമാനും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്ര്യാതസകരമാണ് തീരുമാനമെങ്കിലും വേറെ നിര്‍വാഹമില്ലെന്നാണ് യു.കെ.ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇന്ത്യയില്‍നിന്ന് വരുന്ന യു.കെ, ഐറിഷ് പൗരന്മാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
വിസ്തര, എയര്‍ ഇന്ത്യ, വിര്‍ജിന്‍ അറ്റ്‌ലാന്റിക്‌സ ബ്രിട്ടീഷ് എയര്‍വേസ് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍നിന്ന് യു.കെയിലേക്ക് സര്‍വീസ് നടത്തുന്നത്.
സഊദി അടുത്ത മാസം 17ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും ഇന്ത്യയിലേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകാനുള്ള സാധ്യത കുറയുകയാണെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറയുന്നു.
സഊദിയും ഇന്ത്യയും തമ്മില്‍ പരിമിത സര്‍വീസുകള്‍ക്കായുള്ള എയര്‍ ബബിള്‍ കരാര്‍ പോലും നിലവിലില്ല. ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് സഊദിയില്‍ വിലക്കുണ്ട്. യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കാണ് നിലവില്‍ വിലക്കുള്ളത്.
അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഇന്ത്യയില്‍ നിന്നും നേരിട്ട് പ്രവേശിക്കാന്‍ സഊദി അറേബ്യ അനുമതി നല്‍കിയിട്ടുള്ളത്. സഊദിയിലേക്ക് മറ്റുള്ള ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ സഊദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യങ്ങളില്‍ പതിനാല് ദിവസം താമസിച്ചതിന് ശേഷം കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മാത്രമാണ് പ്രവേശിക്കാന്‍ സാധിക്കുക.
നിലവില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ നേപ്പാള്‍, ബഹ്റൈൻ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് സഊദിയിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഈ രാജ്യങ്ങളില്‍ എത്തിയ ശേഷം പതിനാല് ദിവസം താമസിച്ചു സഊദിയിലേക്ക് പുറപ്പെടുകയാണ് ചെയ്യുന്നത്.
ഈ രാജ്യങ്ങളില്‍ ഏതെങ്കിലും രാജ്യം ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയാല്‍ മാത്രമാണ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതിസന്ധി ഉണ്ടാവുക. അത്തരത്തില്‍ വിലക്ക് ഉണ്ടായാല്‍ ഇന്ത്യക്കാരായ സഊദി പ്രവാസികള്‍ക്ക് ആ രാജ്യങ്ങളിലൂടെയുള്ള യാത്ര തടസ്സപ്പെടും.
ഇതില്‍ നേപ്പാള്‍ വഴിയാണ് സാധാരണക്കാരായ ഇന്ത്യന്‍ സഊദി പ്രവാസികള്‍ കൂടുതലും യാത്ര ചെയ്യുന്നത്. നേപ്പാള്‍ ഇത് വരെ ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. നേപ്പാളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമീപ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നേപ്പാളില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് നേപ്പാള്‍ പ്രധാന മന്ത്രി കെ.പി ശര്‍മ ഓലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ ഇന്ത്യയിലേക്ക് ഇപ്പോള്‍ പോയാല്‍ തിരിച്ചുവരവ് തടസ്സപ്പെടുമോ എന്ന ആശങ്ക കാരണം എല്ലാ ജി.സി.സി രാജ്യങ്ങളിലും പ്രവാസികള്‍ യാത്ര മാറ്റിവെക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."