കുമാരനാശാന്‍ സ്മാരക പുരസ്‌കാരം പി.കെ ഗോപിക്ക്
കൊല്ലം: കരുനാഗപ്പള്ളി ആലുംകടവിലെ കുമാരനാശാന്‍ സ്മാരക വായനശാലയുടെ കുമാരനാശാന്‍ സ്മാരക പുരസ്‌കാരം പി.കെ ഗോപിക്ക്. മനുഷ്യേശ്വരം എന്ന കൃതിക്കാണ് 10000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 12ന് കരുനാഗപള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ചിരന്തനം, ഏകം, സുഷുമ്‌നയിലെ സംഗീതം, ആയിരത്തിരണ്ടാമത്തെ രാത്രി, പുഴതന്ന പുസ്തകം, മഴത്തോറ്റം, മരുഭൂമിയിലെ മഴഗണിതം, ഒരിറ്റ്, സുദര്‍ശനപ്പക്ഷിയുടെ തൂവല്‍, നെഞ്ചിലെ മണ്‍ചെരാതുകള്‍, ചിമിഴ്, ഒപ്പ്, മലയാളപ്പൂക്കള്‍, ഹരിശ്രീ, നേര്, അറിവും മുറിവും, ഓലച്ചൂട്ടിന്റെ വെളിച്ചം, കിളിയമ്മ, എഴുത്തമ്മ, കടങ്കഥകളുടെ കളിവീട് തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, ഭീമാ ബാലസാഹിത്യ അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്. ഭാര്യ:കോമളം. മക്കള്‍:ഡോ.ആര്യാഗോപി, ഡോ.സൂര്യാഗോപി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."