HOME
DETAILS

ലോകകപ്പ് ഖത്തറിൽ, പന്ത് മലപ്പുറത്ത്

  
backup
April 09 2022 | 04:04 AM

qatar-world-cup-malpuram-boll-latest-story-2022

മഞ്ചേരി: വർഷാവസാനം ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും അടങ്ങാത്ത ആവേശം ഉയരുന്നത് മലപ്പുറത്താണ്. താരങ്ങൾ തട്ടിതുടങ്ങും മുൻപേ ഖത്തർ ലോകകപ്പിൻറെ ഔദ്യോഗിക പന്തായ 'അൽ റിഹ് ല' മലപ്പുറം മഞ്ചേരിയിൽ പറന്നിറങ്ങി. കഴിഞ്ഞ 30ന് പുറത്തിറങ്ങിയ പന്ത് ആദ്യമായാണ്
കേരളത്തിൽ എത്തുന്നത്.

ലോകകപ്പിനായി അഡിഡാസ് പുറത്തിറക്കിയ അതേ പന്തിൻ്റെ ഗണത്തിൽപെട്ട ഒന്ന് കേരളത്തിൽ എത്തിച്ചത് മഞ്ചേരി ഫിഫ സ്പോർട്സ് ഉടമ തച്ചറക്കുന്നുമ്മൽ മുഹമ്മദ് സലീമാണ്. സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് നാളുകളെണ്ണി കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് ഖത്തറിൽ നിന്നും പന്ത് എത്തിയതോടെ നാൾക്കുനാൾ പൊള്ളിക്കുന്ന ഫുട്ബോൾ പനിച്ചൂടിന് ശക്തിയേറി. പന്ത് ലഭിക്കാൻ അഡിഡാസിൻ്റെ ഇന്ത്യയിലുള്ള ഡീലർമാരെയാണ് ആദ്യം സമീപിച്ചത്. ഒരു മാസം കാത്തിരിക്കണമെന്ന മറുപടി ലഭിച്ചതോടെ ഖത്തറിലുള്ള സുഹൃത്ത് വഴി ശ്രമം നടത്തി.

കോഴിക്കോട് സ്വദേശി റൗഷിദ് വഴിയാണ് സലീം പന്ത് സംഘടിപ്പിച്ചത്. 620 ഖത്തർ റിയാൽ അഥവാ നാട്ടിലെ 13,000 രൂപയാണ് പന്തിൻറെ വില. വിൽപനക്കായി എത്തിച്ചതല്ലെന്നും പ്രദർശനം മാത്രമാണ് ലക്ഷ്യമെന്നും മുഹമ്മദ് സലീം പറഞ്ഞു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന പ്രത്യേകതയോടെയാണ് അഡിഡാസ് പന്ത് പുറത്തിറക്കിയത്.

സഞ്ചാരം, യാത്ര എന്നാണ് അൽ റിഹ് ല എന്നത് കൊണ്ട് അർഥമാക്കുന്നത്. ഖത്തറിന്റെ വാസ്തുവിദ്യ, ബോട്ടുകൾ, ദേശീയ പതാക എന്നിവയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് പന്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. സന്തോഷ് ട്രോഫി ആരവങ്ങൾക്ക് കാതോർക്കുന്ന മലപ്പുറം ജില്ലയിൽ അൽ റിഹ് ല കൂടി എത്തിയതോടെ ആവേശം വാനോളമായി. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ പ്രദർശനം നടത്തുമെന്ന് സലീം പറഞ്ഞു. പന്തിൽ മുത്തമിടാനും സെൽഫിയെടുക്കാനും മഞ്ചേരിയിൽ കായികപ്രേമികളുടെ തിരക്കാണിപ്പോൾ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago