HOME
DETAILS

വികസന ബദലായി കേരള മോഡല്‍ ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ സി.പി.എം

  
backup
April 09 2022 | 05:04 AM

kerala-model-is-now-the-national-policy-of-the-cpm-2022

കണ്ണൂര്‍: വികസനബദലായി കേരളമോഡല്‍ ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. ഹിമാചലില്‍ നിന്നുള്ള രാകേഷ് സിന്‍ഹയാണ് കേരള മോഡല്‍ പരിപാടികളെ ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടണമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചത്.

കരടുരാഷ്ട്രീയപ്രമേയത്തില്‍ ഇതിനായി പ്രത്യേക ഭേദഗതി കൂട്ടിച്ചേര്‍ത്തു. 'ഇന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ജനകീയ ബദലാണ് കേരള വികസന മാതൃക' എന്നതാണ് പ്രമേയത്തിലെ കൂട്ടിച്ചേര്‍ക്കല്‍.

ഒരു സംസ്ഥാന സര്‍ക്കാരിന് ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ എന്തൊക്കെ ചെയ്യാനാകുമെന്ന് ജനകീയമായ ബദല്‍ തെളിയിചചു. സമുദായമ്രൈതിയുടെ അടിത്തറയില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കി. പ്രധാനമായി ആര്‍.എസ്.എസ്, ബി.ജെ.പി ഉയര്‍ത്തുന്ന അപകട സാധ്യതയ്‌ക്കെതിരായ പോരാട്ടത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ബി.ജെ.പിയുമായുള്ള നീക്കുപോക്കിനെ തുറന്നുകാട്ടുന്നതിലും ഊന്നിയുള്ള വ്യക്തമായ രാഷ്ട്രീയലൈന്‍ 2021 ലെ അഭൂതപൂര്‍വമായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ സഹായിച്ചു. - പ്രമേയം പറയുന്നു.

നവ ഉദാരീകരണനയങ്ങള്‍ക്കുള്ള ജനപക്ഷബദലായി കേരളമോഡല്‍ രാജ്യത്തുടനീളം ഉയര്‍ത്തിക്കാട്ടാനും പ്രചരിപ്പിക്കാനുമാണ് ഈ കൂട്ടിച്ചേര്‍ക്കല്‍. കേരളസര്‍ക്കാരിന്റേത് ബദല്‍ വികസനമാതൃകയാണെന്ന് കരടുപ്രമേയത്തില്‍ത്തന്നെ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, ഇതു ദേശീയബദലായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല.

ഗുജറാത്ത് മോഡലും ഡല്‍ഹിയില്‍ കെജരിവാള്‍ സര്‍ക്കാരിന്റെ വികസനമാതൃകയുമൊക്കെ ഇതിനകം രാജ്യത്ത് പ്രചാരം നേടിയിട്ടുണ്ട്. ഇതിനു ബദലായി കേരള മോഡല്‍ പ്രചാരണവിഷയമായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.

അതേസമയം, കേരള മോഡല്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്ന് ബൃന്ദ കാരാട്ട് ഇന്നലെ പറഞ്ഞിരുന്നു. ബി.ജെ.പിക്കെതിരെ ശക്തമായി പോരാടും. ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തും, കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ അവ്യക്തത ഇല്ല. ബി.ജെ.പിയെ നേരിടാന്‍ രംഗത്ത് വരുന്നവരുമായെല്ലാം സഹകരിക്കുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവെ ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago