വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാകാം: സി.പി.എമ്മിനെ പരിഹസിച്ച് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള പ്രാദേശിക സഹകരണവുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട രാഷ്ട്രീയ പ്രമേയത്തെ പരിഹസിച്ച് ചെറിയാന് ഫിലിപ്പ്. കോണ്‍ഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം എന്നതാണ് സിപിഎമ്മിന്റെ അടവുനയം എന്നാണ് സമൂഹമാധ്യമത്തില്‍ ചെറിയാന് ഫിലിപ്പ് കുറിച്ചത്.
കെ.വി. തോമസ് സി.പി.എം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുമെന്നറിയിച്ചതിന് പിന്നാലെ എം.വി. ജയരാജന് പറഞ്ഞ കാര്യങ്ങളെ ലക്ഷ്യംവെച്ചാണ് ചെറിയാന് ഫിലിപ്പിന്റെ പോസ്റ്റ്.
' ഒരു വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പകാരന് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് വീട്ടില്‍ എത്തി അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍, ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇല്ലെന്ന് പറയാത്തിടത്തോളം കാലം ഇഷ്ടപ്പെട്ട ചെറുപ്പക്കാരനും കുടുംബത്തിന് വിവാഹം നടക്കുമെന്ന പ്രതീക്ഷയായിരിക്കും. ആ പെണ്‍കുട്ടിക്ക് ഇഷ്ടമാണെന്ന് ആ പെണ്‍കുട്ടി നേരിട്ട് പറഞ്ഞിട്ടില്ല, എന്നാല്‍ നിഷേധിച്ചുമില്ല' എന്നായിരുന്നു കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാര്‍ത്തകളില്‍ എം.വി ജയരാജന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."