ബി.ജെ.പിക്കെതിരേ പ്രതിപക്ഷ ഐക്യം; ചർച്ച നടക്കുന്നുവെന്ന് രാഹുൽ
ന്യൂഡൽഹി
മോദിക്കും ആർ.എസ്.എസിനും എതിരായി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും ചർച്ചകൾ നടക്കുന്നതായും രാഹുൽ ഗാന്ധി.
ഇന്നലെ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ആർ.ജെ.ഡി നേതാവ് ശരദ് യാദവുമായി ചർച്ച നടത്തി. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ശരദ് യാദവ് പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും സമൂഹത്തിലെ ദുർബലർക്ക് വേണ്ടി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് വേണ്ടി രാപകൽ പ്രവർത്തിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന് പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തുകൂടാ എന്ന് അദ്ദേഹം ചോദിച്ചു.
ഇക്കാര്യം ആലോചിക്കാമെന്ന് രാഹുൽ മറുപടി നൽകി. രാജ്യം പ്രതിസന്ധി നേരിടുകയാണെന്നും രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും സാഹോദര്യം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്ഥിതിയും സമൂഹവും തമ്മിൽ ബന്ധമുണ്ടെന്നും സൗഹാർദം ഇല്ലാതായാൽ പണപ്പെരുപ്പം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."