'ശമ്പളം നല്കാന് കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ' കെ.എസ്.ആര്.ടി.സിയോട് ഹൈക്കോടതി
കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂവെന്ന് കെ.എസ്.ആര്.ടി.സിയോട് ഹൈക്കോടതി. കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതിയുടെ ഇടപെടല്‍. ജീവനക്കാര്‍ക്ക് എന്ന് ശമ്പളം നല്‍കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് കോടതിയെ അറിയിച്ചു.
കെ.എസ്.ആര്.ടി.സിയില്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഫെബ്രുവരി 10 ആയിട്ടും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കണമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവെച്ചത്. ഇതിനു കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വ്യക്തമാക്കി. കെ.എസ്.ആര്.ടി.സി പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കും എന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."