HOME
DETAILS
MAL
'ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു' തനിക്കെതിരെ അന്വേഷണമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഇ.പി ജയരാജന്‍
backup
February 10 2023 | 15:02 PM
തിരുവനന്തപുരം: തനിക്കെതിരെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്ത മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ തീരുമാനം വ്യക്തമാക്കിയത്. ഇ.പി ജയരാജനും പി. ജയരാജനുമെതിരെ അന്വേഷണത്തിന് പാര്‍ട്ടി അനുമതി നല്‍കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.
റിസോര്‍ട്ട് വിവാദത്തെ ചൊല്ലി ഇ.പി ജയരാജനും പി.ജയരാജനും ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഏറ്റുമുട്ടിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജനും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ.പി ജയരാജനും ആരോപിച്ചു. തന്നെ വ്യക്തിഹത്യ നടത്താനാണ് നീക്കമെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."