'വിദേശ ഗൂഢാലോചന വിവാദം' സജീവമാക്കി ഇമ്രാൻ; അന്വേഷണത്തിന് കമ്മിഷൻ
ഇസ്‌ലാമാബാദ്
പാകിസ്താൻ സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാക്കൾ വിദേശ രാജ്യങ്ങളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം സജീവമാക്കി പ്രധാനമന്ത്രി ഇമ്രാൻഖാൻ.
സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നലെ വൈകിട്ട് ചേർന്ന മന്ത്രിസഭ, ആരോപണം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു.
ലഫ്. ജനറൽ (റിട്ട.) താരീഖ് ഖാൻ അധ്യക്ഷനായ കമ്മിഷനാവും അന്വേഷണം നടത്തുകയെന്ന് ഐ.ടി മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
ഗൂഢാലോചനകളിൽ ആരെല്ലാം പങ്കാളികളായി, പ്രാദേശിക സഹായങ്ങൾ നൽകിയത് ആരെല്ലാം തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിൽ വരും. ഇമ്രാൻഖാനെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയെകുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് എല്ലാ പാർലമെന്റ് അംഗങ്ങൾക്കും നൽകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, പാകിസ്ഥാനുവേണ്ടി അവസാന പന്തുവരെയും പോരാടുമെന്നാണ് രാജ്യത്തോട് പറയാനുള്ളതെന്ന് ഇന്നലെ രാവിലെ ഇമ്രാൻഖാൻ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."